1470-490

വളച്ചൊടിച്ച വാർത്തയുമായി വീണ്ടും മാധ്യമങ്ങൾ

ഞങ്ങളുടെ പാർട്ടിക്ക് പോലീസ് സ്റ്റേഷനു ഒണ്ടന്നും കോടതിയുണ്ടെന്നും ജോസഫൈൻ പറഞ്ഞുവെന്ന മാധ്യമ റിപ്പോർട്ടുകൾ വാർത്തകളെ വളച്ചൊടിച്ചുതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം.   മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു നൽകിയ മറുപടിയിലെ പരാമർശമാണ് വാർത്തയായി പ്രചരിപ്പിക്കുന്നത് ‘  പാർട്ടിക്കാർ ഉൾപ്പെടുന്ന കേസുകളിൽ വനിത കമ്മീഷൻ ഉചിതമായി നടപടിയെടുക്കുന്നില്ലെന്നായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം ‘  സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പാർട്ടി നോക്കാറില്ലെന്നു വ്യക്തമാക്കുകയായിരുന്നു ജോസഫൈൻ’  തനിക്കൊപ്പം കെ എസ് വൈ എഫിൽ പ്രവർത്തിച്ചിരുന്ന കാലത്തെ സഹപ്രവർത്തകനെ തിരെയും വയനാട്ടിലെ സിപിഎം പ്രവർത്തകർക്കെതിരെയും നടപടിയെടുത്ത കാര്യം അവർ ഉദാഹരണ സഹിതം വ്യക്തമാക്കി. ഈ സമയത്താണ് ഷൊർണുർ സംഭവത്തെ ചൂണ്ടി അടുത്ത ചോദ്യം ‘  ” നിങ്ങളുദ്ദേശിച്ച കേസ് എനിക്ക് മനസിലായി. പ്രസ്തുത സംഭവം പാർട്ടി അന്വേഷിച്ചാൽ മതിയെന്ന് പരാതിക്കാർ തന്നെ തീരുമാനിച്ചതിനാലാണ് ഏറ്റെടുക്കാതിരുന്നതെന്ന് ജോസഫൈൻ മറുപടി നൽകി. ഞാൻ വനിത കമ്മീഷൻ ചെയർപേഴ്സൺ എന്നതിനൊപ്പം പാർട്ടി പ്രവർത്തകയാണ് ‘ ഞങ്ങളുടെ പാർട്ടിയിൽ വിശ്വസിക്കുന്നവർക്ക് പാർട്ടി കോടതിയും പോലീസ് സ്റ്റേഷനുമൊക്കെയാണ് എന്നാണ് ജോസഫൈൻ മറുപടി നൽകിയത് ‘  ഈ പരാമർശത്തെ വളച്ചൊടിച്ച് പാർട്ടിക്ക് പോലീസ് സ്റ്റേഷനും കോടതിയുമുണ്ടെന്ന രീതിയിൽ വാർത്ത പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്.  വർഷങ്ങൾക്ക് മുൻപ് ചന്ദ്രശേഖരനെ കുലംകുത്തി എന്ന് മരണശേഷവും പിണറായി വിളിച്ചുവെന്നത് ബ്രേക്കിങ്ങ് ന്യൂസായിരുന്നു’   അതും ഒരു ചോദ്യത്തിനുത്തരമായിരുന്നു’  ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ചതിനെ കുറിച്ച് എന്തു പറയുന്നു എന്ന ചോദ്യത്തിന് കുലംകുത്തി എന്നും കുലംകുത്തി തന്നെ എന്ന് മറുപടി പറയുകയായിരുന്നു പിണറായി ‘  ഇതാണ് വ്യാഖ്യാനിച്ച് വാർത്തയിലൂടെ ലോകമാകെ പിണറായിക്കെതിരെ തെറ്റിദ്ധാരണ പരത്തിയത്. ഭാഷ പ്രയോഗങ്ങളെ വക്രീകരിച്ച് വാർത്ത സൃഷ്ടിക്കലിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689