1470-490

പ്രാദേശിക പത്രപ്രവർത്തകർക്ക് ചികിത്സാ സഹായം

തൃശൂർ: അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് അംഗങ്ങളാവാം – കേരളത്തിലെ പത്ര-ദൃശ്യ- ഡിജിറ്റൽ മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിൽ അംഗത്വമെടുക്കാം. മറ്റ് ക്ഷേമനിധികളിൽ അംഗങ്ങളല്ലാത്തവർക്ക് പദ്ധതിയിൽ ചേരാം.അംഗ ങ്ങൾക്കും കുടുംബാംഗ ങ്ങൾക്കും സർക്കാർ ആശുപത്രികളിലോ ബോർഡ് അംഗീകരിച്ചിട്ടുള്ള ആശുപത്രികളിലോ ഇൻ പേഷ്യൻ്റായുള്ള ചികിത്സയ്ക്ക് അംഗത്വ കാലയളവിൽ പരമാവധി 10,000 രൂപ ചികിത്സാ സഹായമായി ലഭിക്കും.നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമിനൊപ്പം വയസ്സ് തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. ബുക്കിൻ്റെ ആദ്യ പേജ്, പാൻ കാർഡ്, പാസ്പോർട്ട് എന്നിവയിൽ ഒന്നിൻ്റെ പകർപ്പ്, മൂന്ന് ഫോട്ടോ, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ ,നിശ്ചിത മാതൃകയലുള്ള തൊഴിൽ സർട്ടിഫിക്കറ്റ് എന്നിവ നൽകണം.( പകർപ്പുകൾ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തണം)25 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. 100 രൂപയാണ് പ്രതിമാസം അംശാദായം അടയ്ക്കേണ്ടത്. കൂടുതൽ വിവരം തൃശൂർ പൂത്തോൾ കുറ്റിപ്പുഴ നഗറിലുള്ള അസംഘടിത തൊഴിലാളി ക്ഷേമനിധി ഓഫീസിൽ അറിയാം.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879