1470-490

കേരളം 1.09 കോടി വൃക്ഷത്തൈ നടും

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കേരളം 1.09 കോടിre വൃക്ഷത്തൈ നടും. പരിസ്ഥിതി ദിനത്തിൽ 81 ലക്ഷവും പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ജൂലൈ ഒന്നുമുതൽ ഏഴുവരെ 28 ലക്ഷം തൈകളുമാണ്‌ നടുക. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഒരു കോടി ഫലവൃക്ഷത്തൈ നട്ടുവളർത്തൽ’ പദ്ധതിയുടെ കീഴിലാണ്‌ തൈ നടൽ. വെള്ളിയാഴ്‌ച പകൽ മൂന്നിന്‌ സെക്രട്ടറിയറ്റ്‌ ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ അധ്യക്ഷനാകും.

പദ്ധതിയുടെ ഭാഗമായി 31 ഇനം ഫലവൃക്ഷങ്ങളുടെ ഒരു കോടി തൈ ഉൽപ്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യും. പൊതുസ്ഥലങ്ങളിൽ വച്ചുപിടിപ്പിക്കും. കാർഷിക സർവകലാശാല, തദ്ദേശസ്വയംഭരണ, വനം,  വിദ്യാഭ്യാസ വകുപ്പുകൾ  സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്‌. തദ്ദേശ സ്വയംഭരണ സ്ഥാപനം, കുടുംബശ്രീ, മഹാത്മാഗാന്ധി, അയ്യൻകാളി തൊഴിലുറപ്പ്, സന്നദ്ധ പ്രവർത്തകർ  എന്നിവരുടെ സഹായത്തോടെ വീട്ടുവളപ്പുകൾ, സ്കൂൾ പരിസരം, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യും.  

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069