1470-490

നവാഗതർക്ക് നന്മ മരവുമായി കണ്ണോത്ത് യു.പി.സ്കൂൾ

പരിസ്ഥിതി ദിനത്തിൽ കീഴരിയൂരിൽ “നവാഗതർക്കൊരു നന്മ മരം ” പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗോപാലൻ നായർ ഉദ്ഘാടനം ചെയ്യുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: ലോക പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി കണ്ണോത്ത് യു .പി സ്കൂൾ “നവാഗതർക്കൊരു നന്മ മരം ” പരിപാടി സംഘടിപ്പിച്ചു .സ്കൂളിൽ ഈ വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ അറുപത് വിദ്യാർഥികളുടെയും വീടുകളിൽ ജനപ്രതിനിധികളും പി.ടി.എ, എസ്.എസ്.ജി ഭാരവാഹികളും അധ്യാപകരും എത്തി ഫല വൃക്ഷത്തൈ നട്ടു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ഗോപാലൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് പ്രകാശൻ കണ്ണോത്ത് അധ്യക്ഷനായി. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് കീഴരിയൂർ ,എസ് .എസ് .ജി ചെയർമാൻ കെ. പ്രഭാകരകുറുപ്പ് കെ.എം സുരേഷ് ബാബു, വി.പി സദാനന്ദൻ, കെ.ഗീത, സി.ബിജു എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കമല സ്വാഗതവും കെ.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള കുട്ടികളുടെ വീടുകളിൽ നടന്ന പരിപാടിയിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശോഭ കാരയിൽ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സാബിറ നടുക്കണ്ടി ,എം .പി നാരായണൻ, രജിത കടവത്തുവളപ്പിൽ, കെ.എം കാർത്ത്യായനി, സബിത നിരത്തിൻ്റെ മീത്തൽ, സ്കൂളിലെ മുൻ പ്രധാനാധ്യാപകരായ ടി. കുഞ്ഞിരാമൻ മാസ്റ്റർ, കെ.സുരേഷ് ബാബു മാസ്റ്റർ തുടങ്ങിയവർ ഫലവൃക്ഷത്തൈകൾ നട്ടു. പി.ടി.എ ഭാരവാഹികളായ ശശി പാറോളി, തോട്ടത്തിൽ പോക്കർ ,യു.കെ. അനീഷ്,റയീസ് കുഴുമ്പിൽ, പ്രകാശൻ എം.ഒ, ഷർലി തൈക്കണ്ടി, അനില.എം, ഷിനില ,എസ്.എസ്.ജി അംഗങ്ങളായ എം. സുരേഷ് കുമാർ, കെ.മുരളീധരൻ, കെ.ദിവാകരൻ, സി.എം. കുഞ്ഞിമൊയ്തി, സഫീറ കാര്യാത്ത്, ബിന്ദു കുറ്റിയിൽ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996