1470-490

പരിസ്ഥിതി ദിനത്തിൽ ഭവന സമരം നടത്തി

സേവ് ചെക്കുന്നു ഭാരവാഹികൾ വീട്ടിൽ നടത്തിയപ്രതീകാത്മക ഭവന സമരം

അരീക്കോട്: പരിസ്ഥിതി ദിനത്തിൽ ഊർങ്ങാട്ടീരി ചെക്കുന്ന് താഴ്വാരത്തിലെ പരിസര വാസികൾ സുരക്ഷ ആവശ്യപ്പെട്ട് ഭവന സമരം നടത്തി. സേവ് ചെക്കുന്ന് പരിസ്ഥിതി സംരക്ഷണ സമിതിയുടെ കീഴിൽ അതാത് വീടുകളിൽ കുടുംബ സമേതം പ്രതീകാത്കമക ഭവന സമരം നടത്തിയത്. ഈ പ്രദേശങ്ങളിൽ ഉരുൾ പൊട്ടൽ സാധ്യത നില നിൽക്കുന്ന സാഹചര്യമാണ് ഉള്ളത്. ഓടക്കയം, വെറ്റിപ്പാറ, കിണറടപ്പ്, തച്ചാംപറമ്പ്, പൂവത്തിക്കൽ, ചൂളാട്ടി, വേഴക്കോട്, കാറ്റിയാടിപൊയിൽ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ ഏറെ ഭീതിയോടെയാണ് കഴിയുന്നത്. ഫയർഫോഴ്സ് കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ ഉരുൾപൊട്ടൽ സാധ്യത വിലയിരുത്തിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് നൽകിയിരുന്നു. മഴ ശക്തമായാൽ ഈ പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപാർപ്പിക്കാൻ മുന്നൊരുക്കം നടത്തുന്നതുമായി ബന്ധപെട്ട് ഊർങ്ങാട്ടീരി പഞ്ചായത്തും ചർച്ച നടത്തിയിരുന്നു. സമിതി ഭാരവാഹികളായ കൃഷ്ണൻ എരഞ്ഞിക്കൽ, ഗഫൂർ പൂവത്തിക്കൽ, മുനീർ ഒതായി , കെ എം സലീം പത്തനാപുരം, അബ്ദുൽ ലത്വീഫ് ചാത്തല്ലൂർ, ലാലു കാട്ടിയാടിപൊയിൽ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253