1470-490

ഗുരുവായൂരിൽ ഇന്ന് 9 വിവാഹങ്ങൾ നടന്നു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 9 വിവാഹങ്ങൾ നടന്നു. രാവിലെ 6 മുതൽ 9 വരെ 5 വിവാഹങ്ങളും 10 മുതൽ 11 വരെ 3 വിവാഹങ്ങളും നടന്നു. അതിനശേഷം ഒരു വിവാഹം കൂടി നടന്നു. വിവാഹശേഷം വധൂവരന്മാരെ ഗുരുവായൂർ കിഴക്കേ ഗോപുരത്തിനു മുന്നിലെ ദീപസ്തംഭം വരെ വന്ന് ദർശനം നടത്താൻ അനുമതി നൽകി. ഒരു വിവാഹ സംഘത്തിൽ 10 പേരെ മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഒരോ വിവാഹത്തിനു ശേഷവും മണ്ഡപം അണു വിമുക്തമാക്കിയിരുന്നു.
മൂന്നു മണ്ഡപങ്ങളിലുള്ളതില്‍ ഒരെണ്ണത്തിലാണ് താലിക്കെട്ട് നടത്തിയത്. കിഴക്കേ നട പന്തൽ വഴിയാണ് വിവാഹ സംഘങ്ങളെ ക്ഷേത്രസന്നിധിയിലേയക്ക് പ്രവേശിപ്പിച്ചത്.
മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് വിവാഹ സംഘങ്ങൾക്ക് വിശ്രമിയ്ക്കുന്നതിന് സൗകര്യമൊരുക്കിയിരുന്നത്. ഇവിടെ നിന്നും ക്രമമനുസരിച്ചാണ് വിവാഹസംഘങ്ങളെ മണ്ഡപത്തിലേയ്ക്ക് കടത്തിവിട്ടിരുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് 15നാണ് ഗുരുവായൂരിൽ അവസാനമായി വിവാഹം നന്നത്. ഇതുവരെ 58 വിവാഹങ്ങൾ ഗുരു വായൂരിൽ ബുക്ക് ചെയ്തിട്ടുണ്ട്. പത്താം തിയ്യതിയിലേക്കാണ് കൂടുതല്‍ ബുക്കിങ് വന്നിട്ടുള്ളത്.11 വിവാഹങ്ങളാണ് പത്താം തിയ്യതിയിലേയ്ക്ക് ബുക്കായിട്ടുളളത്.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879