സംസ്ഥാന വ്യാപകമായി പരിസ്ഥിതി സംരക്ഷണ വാരം ആചരിക്കണം

സംസ്ഥാന വ്യാപകമായി പരിസ്ഥിതി സംരക്ഷണ വാരം ആചരിക്കണം: – ലഹരി നിർമാർജന സമിതി
വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം: സംസ്ഥാന വ്യാപകമായി പരിസ്ഥിതി സംരക്ഷണ വാരം ആചരിക്കണം – ലഹരി നിർമ്മാർജ്ജന സമിതി. ലോക പരിസ്ഥിതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി ഇന്ന് മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിസര സംരക്ഷണ യജ്‌ഞം സംഘടിപ്പിക്കാൻ ലഹരി നിർമാർജന സമിതി ആഹ്വാനം ചെയ്തു. പരിസരങ്ങളും ജല സംഭരണികളും ശുചീകരിക്കുക. ഫലവൃക്ഷങ്ങളും കാർഷിക വിളകളും നട്ടുപിടിപ്പിക്കുയും സംരക്ഷിക്കുകയും ചെയ്യുക, കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രത്യക പരസ്ഥിതി ബോധവൽക്കരണ പരിപാടികൾ ഓൺലൈൻ വഴി നടത്തണം ,
അനുദിനം മലിനമായി കൊണ്ടിരിക്കുന്ന വെള്ളവും മണ്ണും വായുവും മനുഷ്യജീവിതത്തിന് ഭീഷണിയായിമാറുകയാണ്. സമീപകാലത്ത് വ്യാപിച്ചു വരുന്ന മഹാമാരിയും അനുബന്ധ കെടുതികളും നിരന്തരമായ പ്രകൃതിചൂഷണത്തിന്റെ അനന്തരഫലമായി കാണേണ്ടതുണ്ട്. വരും തലമുറകൾക്കും നമ്മുടെ നാട് വാസയോഗ്യമാക്കി നിലനിർത്തേണ്ടതിനാവശ്യമായ പ്രകൃതി, പരിസ്ഥിതി സംരക്ഷണ പരിപാടികളിൽ ലഹരി നിർമാർജന സമിതിയുടെ മുഴുവൻ അംഗങ്ങളും സജീവ പങ്കാളികളാകണമെന്നും സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ ഹമീദ് എംഎൽഎ
ജനറൽ സെക്രട്ടറി ഒ ക്കെ കുഞ്ഞിക്കോമു മാസ്റ്റർ, ട്രഷറർ എം കെ എ ലത്തീഫ് എന്നിവർ ആവശ്യപ്പെട്ടു .
Comments are closed.