1470-490

മുനിസിപ്പാൽ മുസ്ലീം ലീഗ് കമ്മിറ്റി പരിസ്ഥിതി ദിനാചരണം നടത്തി

തലശ്ശേരി: മുനിസിപ്പാൽ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. സൈതാർ പള്ളി കുഞ്ഞാലിമരക്കാർ പാർക്ക് പരിസരത്ത് മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രവർത്തക സമിതി അംഗം ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി സി. അഹമ്മദ് അൻവർ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ മുഹമ്മദലി പൂവത്താങ്കണ്ടി വൃക്ഷത്തൈ നട്ടു. മുനിസിപ്പൽ
കൗൺസിലർമാരായ എ.കെ.സകരിയ, സൗജത്ത് ടീച്ചർ, പി കെ ലത്തീഫ്, മഹറൂഫ് മാണിയാട്ട്, പി എം പൊക്കൂട്ടി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി തഫ്ലിം മാണിയാട്ട് സ്വാഗതം പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206