1470-490

പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

ഡി.വൈ.എഫ്.ഐ. കുന്നംകുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. കണ്ടാണശ്ശേരിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.ബി. ജയൻ വൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ടി.എ. ഫൈസൽ അധ്യക്ഷനായി.ബ്ലോക്ക് ട്രഷറർ പി.ജെ.റിജാസ്, മേഖല സെക്രട്ടറി സുരേഷ് കണ്ടാണശ്ശേരി, പ്രസിഡണ്ട് വിനു ജോൺസൺ, ട്രഷർ ഷിനാസ് ചൊവല്ലൂർ, രഞ്ജിത്ത് കുടക്കല്ല്, എസ്.എഫ്.ഐ. മേഖല സെക്രട്ടറി റെനേഷ് രാഗേഷ്, സുവീഷ് പുല്ലാനിക്കുന്ന്, തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള മേഖല കമ്മിറ്റികളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈ നടൽ നടന്നു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689