1470-490

പരിസ്ഥിതി ദിനാചരണം

കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർ പി.കെ റെന വൃക്ഷത്തൈ നടുന്നു. 

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.പരിസ്ഥിതിക്കായി എക്കാലവും ഒരു കരുതൽ വേണമെന്ന വലിയ പാഠമാണ് കോവിഡ് കാലം നമ്മെ ഓർമ്മിപ്പിക്കുന്നത്  എന്ന സന്ദേശം ഉയർത്തിയാണ് ദിനാചരണം സംഘടിപ്പിച്ചത്.വിദ്യാർത്ഥികൾ വീട്ട് മുറ്റത്തും മറ്റുമായി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ടായിരുന്നു വൃക്ഷത്തൈകൾ നട്ടത്.പ്രധാനധ്യാപകൻ ബഷീർ കുരുണിയൻ എല്ലാ വിദ്യാർത്തികൾക്കും ഓൺലൈനിലൂടെ പരിസ്ഥിതി ദിന സന്ദേശം നൽകി.പ്രൻസിപ്പൽ അലി കടവണ്ടി എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് കുട്ടി,വളണ്ടിയർമാരായ ഫഹീം സെൻ, ഷഫീഫ ഷെറിൻ, പി കെ റെന , ശിഫ ഷെറിൻ,മുൻഷിദ, ഹസ്ന, കെ.ടി ജിഷാൻ, അർഷദ് എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996