1470-490

പരിസ്ഥിതി ദിനം ആചരിച്ചു.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിിപ്പലം :പരപ്പപനങ്ങാടി ബി.ആർ.സി യുടെ ഭിന്നശേഷി കുട്ടികളുടെ ലോക് ഡൗൺ പ്രവർത്തന പാക്കേജായ ഇലകൾ പച്ച – പൂക്കൾ മഞ്ഞ എന്ന പദ്ധതിയുടെ ഭാഗമായി ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ എൻ എൻ എം എച്ച് എസ് എസ് – ലെ മസ്കുല്ലർ ഡിസ്ട്രൊഫി ( പേശി തളർച്ച ) ബാധിച്ച ഒൻപതാം തരം വിദ്യാർത്ഥി ടി ആര്യ യു ടെ വീട്ടിൽ വൃക്ഷതൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി രാജേഷും , ആര്യയും ചേർന്ന് വിട്ടുവളപ്പിൽ തൈ നട്ടു തുടക്കം കുറിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി ശിവദാസൻ. വാർഡ് മെമ്പർ എം ബേബി., ട്രെയ്നർ റിയോൺ എൻ ആൻ്റണി. റിസോഴ്സ് അധ്യാപകരായ ലെനിൻ പ്രകാശ്, പി ധന്യ . പി കമല. , വി സിന്ധു, എന്നിവർ സന്നിഹിതരായി .

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253