പരിസ്ഥിതി ദിനം: സ്കൂളിൽ തെങ്ങിൻ തൈക്കൾ നട്ടു.

വേലൂർ: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി റൂറൽ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ, പുലിയന്നൂർ സെന്റ് തോമസ് യു.പി.സ്കൂളിൽ തെങ്ങിൻ തൈക്കൾ നട്ടു. 97 വർഷം പഴക്കമുള്ള പുലിയന്നൂർ സ്കൂൾ അഭിമാനപൂർവ്വമായ നേട്ടങ്ങളോടെയാണ് നൂറാം വർഷത്തിലേക്ക് മുന്നോട്ടു കുതിക്കുന്നത്. നാട്ടുകാരുടെ സ്നേഹവും, സഹകരണവുമാണ് സ്കൂളിന്റെ പുരോഗതിയുടെ അടിത്തറയെന്ന് സ്വാഗത പ്രസംഗത്തിൽ പ്രധാന അധ്യാപിക ശോഭന ടീച്ചർ പറഞ്ഞു. സംഘം പ്രസിഡന്റ് പി.എൻ അനിൽ മാസ്റ്റർ അധ്യക്ഷനായിരുന്നു. വേലൂർ ഗ്രാമപഞ്ചായത്തംഗം ശ്രീജ നന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് സദാനന്ദൻ, ഡയറക്ടർമാരായ പൗലാസ് മാസ്റ്റർ , ജോസഫ് കെ.എ, രാജൻ പെരുവഴിക്കാട്ട്, രാമകൃഷ്ണൻ തയ്യൂർ , പരമേശ്വരൻ വി എസ്, ബെന്നി പി എം, വാസുദേവൻ ടി.ബി., മജീഷ്, ഗ്രേയ്സി ജോഷി, ലക്ഷ്മി മേനോൻ സി, സതി ജിൻരാജ്. എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി ജോയ്സി വി.എൽ നന്ദി രേഖപ്പെടുത്തി.

Comments are closed.