1470-490

ഭ്രാന്തൻ നായ ആക്രമണം; 8 പേർക്ക് കടിയേറ്റു.

കിനാലൂരിൽ ഭ്രാന്തൻ നായ ആക്രമണം; അച്ചനും മകനുമടക്കം 8 പേർക്ക് കടിയേറ്റു.

ബാലുശ്ശേരി: കിനാലൂരിലെ രാരോത്ത് മുക്ക് ഭാഗത്ത് ഭ്രാന്തൻ നായയുടെ ആക്രമണത്തിൽ അച്ചനും മകനുമടക്കം എട്ടു പേർക്ക് കടിയേറ്റു.

കിനാലൂർ ആര്യൻ കുന്നത്ത് താഴ കോളനി പ്രദേശത്താണ് ഇന്നലെ പുലർച്ചെ മുതൽ പേ ഇളകിയ നായയുടെ ആക്രമണമുണ്ടായത്. കോളനിയിൽ താമസക്കാരനായ മണവയൽ ബൈജു (42), മകൻ ആതി ദേവ് (8), ആര്യൻ കുന്നത്ത് ശൈലജ ( 48 ), തൈക്കണ്ടി പ്രബിഷ (28), ആര്യൻ കുന്നത്ത് ലക്ഷ്മി ( 75 ), തെക്കെയിൽ സുനി (45), പുളിഞ്ചോട്ടിൽ മുഹമ്മദ് (53), കൊട്ടാരത്തിൽ കോളനിയിൽ അനുശ്രീ (17) എന്നിവർക്കാണ് കടിയേറ്റത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് മെഡിക്കൽ കോളജ്, കോഴിക്കോട് ബീച്ച് ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879