ചരമം

കണ്ടാണശ്ശേരി ഡി.വൈ.എഫ്.ഐ പഞ്ചായത്ത് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയും, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.എസ്. നിഷാദിന്റെ പിതാവുമായ നമ്പഴിക്കാട് പയ്യപ്പാട്ട് വീട്ടിൽ സുബ്രഹ്മണ്യൻ (67) നിര്യാതനായി. മദ്യ വ്യവസായ തൊഴിലാളി യൂണിയൻ തലപ്പിള്ളി താലൂക്ക് കമ്മിറ്റി അംഗം, സി.പി.ഐ.എം. കുന്നംകുളം ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1982-ൽ ഡി.വൈ.എഫ്.ഐ.യുടെ തൃശൂർ കളക്ടറേറ്റ് മാർച്ചിനിടെ വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഭീകരമായി മർദ്ദനമേറ്റ് ഒരു വർഷത്തിലേറെ നീണ്ട ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. നിലവിൽ നമ്പഴിക്കാട് നോർത്ത് ബ്രാഞ്ച് അംഗമായിരുന്നു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം ഡോ.പി.കെ.ബിജു, കുന്നംകുളം ഏരിയാ സെക്രട്ടറി എം.എൻ. സത്യൻ, ഏരിയാ കമ്മിറ്റി അംഗവും, കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.ജി. പ്രമോദ്, മറ്റം ലോക്കൽ സെക്രട്ടറി സി.അംബികേശൻ എന്നിവർ ചേർന്ന് സുബ്രഹ്മണ്യന്റെ ഭൗതികശരീരത്തിൽ പാർട്ടി പതാക പുതപ്പിച്ചു. സി.പി.ഐ.എം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം മുരളി പെരുനെല്ലി എം.എൽ എ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എഫ്. ഡേവീസ്, ടി.കെ.വാസു, തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും അന്തിമോപചാരമർപ്പിച്ചു. എളവള്ളി പഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ സംസ്ക്കാരം നടത്തി. പ്രേമയാണ് ഭാര്യയും, നിഷ മകളുമാണ്. രാജൻ സഹോദരനാണ്.
Comments are closed.