1470-490

നൂറുമേനി കൊയ്ത് വിമുക്തഭടനായ കർഷകൻ

ഈ ലോക് ഡൗൺ കാലത്ത് സ്വന്തം സ്ഥലത്ത് കൃഷിയിൽ നിന്ന് നൂറുമെനി കൊയ്തിരിക്കുകയാണ് വിമുക്തഭടനായ കർഷകൻ. തലശ്ശേരി കൊളശ്ശേരിയിലെ റിലയൻസ് ഡ്രൈവിംഗ് സ്കൂൾ ഉടമ കൂടിയ ഹരിദാസൻ ആണ് വിവിധ തരം കൃഷികൾ നടത്തി നാട്ടുക്കാർക്ക് തുണയായത്.തന്റെ വീടിന് സമീപത്തെ 20 സെന്റ് സ്ഥലമാണ് ഹരിദാസിന്റെ കൃഷിയിടം. ഇവിടെ കൃഷി നടത്തി കിട്ടുന്നവ ന്യായമായ തുകയ്ക്ക പ്രദേശവാസികൾക്ക് നല്കുകയാണ് ഹരിദാസൻ.ലോക് ഡൗണിൽ ബുദ്ധിമുട്ടിയവർക്ക് ഇത് ഏറെ സഹായകവും ആയി. വാഴ, ചീര, വെണ്ട, പാവയ്ക്ക, കപ്പ, വെള്ളരി പയർ, തുടങ്ങിയവയെല്ലാം കൃഷിയിടത്തിൽ സുലഭമാണ്. എന്നാൽ ഇവിടെ വിളവെടുത്ത കപ്പയാണ് താരം. ഒന്നിൽ നിന്ന് 10 ഉം 15 ഉം കിലോ തൂക്കമുള്ള കപ്പയാണ് ലഭിച്ചത്. പൂർണമായും മതിൽ കെട്ടിയാണ് കൃഷി നടത്തുന്നത് എന്നത് കൊണ്ട് മൃഗങ്ങളുടെയോ മറ്റോ ശല്യവും ഇല്ല. സ്ഥലത്ത് കിണർ കുഴിച്ച് ശുദ്ധജലമാണ് കൃഷി ഉപയോഗിക്കുന്നത്. കാലവർഷം മാറിയാൽ കൂടുതൽ കൃഷികൾ തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ഈ കർഷകൻ.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069