1470-490

ഒരു ദിനം 10000 രോഗികൾ; 273 മരണം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഭീതിദമായ വർധന. ഒറ്റ ദിവസത്തിനിടെ പതിനായിരത്തിനടുത്ത് പുതിയ രോഗികളും 273 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9851 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഒരു ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം രണ്ടേകാൽ ലക്ഷം കടന്ന് 2,26,770 ആയി. ആകെ മരണം 6348 ആകുകയും ചെയ്തു.

1,10,960 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,09,462 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം 2710 ആണ്. 77793 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ വൈറസ് ബാധിച്ചത്.

തമിഴ്നാട്ടിൽ 27256 രോഗബാധിതരും 220 മരണവുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിൽ 18,584 രോഗികളും 1155 മരണവുമുണ്ടായി. ഡൽഹിയിലും രോഗികളുടെ എണ്ണം കാൽ ലക്ഷം കടന്നു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689