1470-490

തെളിനീരും തണലും പദ്ധതി: വൃക്ഷതൈ നട്ടു.

യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിക്കുന്ന തെളിനീരും തണലും പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിവിധ സ്ഥലങ്ങളിൽ വൃക്ഷതൈ നട്ടു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, ബ്ലോക്ക് ജനറൽ സെക്രട്ടറി ശിവൻ പാലിയത്ത്, കോൺഗ്രസ് നേതാവ് കെ.പി.എ റഷീദ് എന്നിവർ വിവിധയിടങ്ങളിൽ ഉദ്‌ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ.ജി.കൃഷ്ണൻ, ജന.സെക്രട്ടറി പി.കെ.ഷനാജ്, നേതാക്കളായ ബാബു സോമൻ, കെ.യു മുസ്താക്ക്, ജംഷീർ, വിഷ്ണു തിരുവെങ്കിടം, പി.എം റിയാസ്, ശ്രീനാഥ്‌, സുധീഷ് അബ്ദുൽ അസീസ്, എം.ജെ ജോഫിമോൻ, കൃഷ്ണപ്രസാദ്‌ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253