1470-490

ക്വാറന്റൈയ്ൻ പൂർത്തീകരിച്ചവർക്ക് കോൺഗ്രസ്സിന്റെ സ്നേഹകിറ്റ്‌

കോറൻ്റീൻ കഴിഞ്ഞ് പോകുന്നവർക്ക് അരിയല്ലൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സ്നേഹ കിറ്റ് വിതരണം ചെയ്യുന്നു

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം:അന്യസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവർക്ക് അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒരുക്കിയ ക്വാറന്റൈൻ കേന്ദ്രത്തിൽ 14 ദിവസത്തെ ക്വാറന്റൈയ്നിൽ താമസിച്ച് കുടുംബത്തോടപ്പം വീട്ടിലേക്ക് മടങ്ങി പോകുന്നവർക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ കൈതാങ്ങ്‌ പദ്ധതിയുടെ ഭാഗമായി സ്നേഹകിറ്റ്‌ വിതരണം ചെയ്തു
അരിയല്ലുർ മണ്ഡലം കോൺഗ്രസ്സ്‌ കമ്മിറ്റി പ്രസിഡന്റ് ലത്തീഫ് കല്ലുടുമ്പൻ അധ്യക്ഷത വഹിച്ചു
പഠനത്തിനായി പോയ വിദ്യാർത്ഥികളും ജോലിക്കായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ് ക്വാറന്റൈനിൽ താമസിച്ചിരുന്നത് .
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ,യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി ശ്രീനിവാസ് ,യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ.വിദ്യാ ബാലകൃഷ്ണൻ എന്നിവർ ഇടപ്പെട്ട് നാട്ടിലെത്തിച്ചവരായിരുന്നു ഇവർ . തുടർന്നുള്ള എല്ലാ സഹായങ്ങളും ഇവർക്ക് കോൺഗ്രസ്റ്റ് വാഗ്ദാനം ചെയ്തു. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബിന്ദു സ്നേഹ കിറ്റ് വിതരണം ചെയതു . അരിയല്ലൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ലത്തീഫ് കല്ലിടുമ്പൻ അദ്ധ്യക്ഷത വഹിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത്
സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ നിസാർ കുന്നുമ്മൽ ,ബ്ലോക്ക്‌ കോൺഗ്രസ്സ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാർ ചോനാരി, ,ബ്ലോക്ക്‌ കോൺഗ്രസ്സ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി എ.പ്രഭാകുമാർ , ,മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.രവി മംഗലശ്ശേരി ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ കോശി പി.തോമസ് ,എ.എം അഘീഷ്‌ ,കെ.എസ്‌.യു വള്ളിക്കുന്ന് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ ഷഫ്രിൻ ,വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പി.കെ നിജീഷ് എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253