1470-490

ചൂണ്ടലിൽ കണ്ടൈനർ ലോറി മറിഞ്ഞു.

അഗ്നിക്കിരയായ ക്യാമ്പനിൽ നിന്നും ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴ്ക്ക്.മംഗലാപുരത്തു നിന്നും മീൻ കയറ്റി കൊച്ചിയിലേക്ക് പോയിരുന്ന കണ്ടൈനർ ലോറിയാണ് ചൂണ്ടലിൽ മാരുതി സർവ്വീസ് സെന്ററിന് സമീപം വെച്ച് മറിഞ്ഞത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. വാഹനം റോഡിന്റെ വശത്തേക്ക് ഒരുക്കാനുള്ള ശ്രമത്തിനിടെ മണ്ണിടിഞ്ഞ് മറിയുകയായിരുന്നു. ലോറി മറിഞ്ഞതോടെ  ടാങ്കിൽ നിന്നും ചോർന്ന ഡീസൽ ഒഴുകിയിറങ്ങുകയും ബാറ്ററി ഷോർട്ടായി ക്യാമ്പനിൽ തീ പടരുകയുമായിരുന്നു. നിമിഷങ്ങൾക്കകം തീ ആളി പടർന്ന ക്യാമ്പനിൽ നിന്നും ലോറി ഡ്രൈവറായ അരൂർ സ്വദേശി ജസ്റ്റിൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കുന്നുംകുളത്ത് നിന്ന് സ്റ്റേഷൻ ഓഫീസർ ബി. വൈശാഖിന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമന സേന ഏറെ നേരത്തെ പ്രയത്നത്തിലൂടെയാണ് തീ അണച്ചത്. ലോറിയുടെ ക്യാമ്പിൻ പൂർണ്ണമായും കത്തിനശിച്ചു. പുലർച്ചെയോടെ തന്നെ ക്രെയിൻ ഉപയോഗിച്ച് ലോറിയുടെ ക്യാമ്പിൻ ഭാഗം മാറ്റി. മത്സ്യം മാറ്റിയ ശേഷം മാത്രമെ കണ്ടൈനർ ഉയർത്തി മാറ്റാൻ കഴിയൂ. കണ്ടൈനർ ലോറി മറിഞ്ഞതിനെ തുടർന്ന് മേഖലയിൽ കേരള വിഷന്റേതുൾപ്പെടെയുള്ള കേബിളുകൾ തകരാറിലായി. കുന്നംകുളം പോലീസും സ്ഥലത്ത് എത്തിയിരുന്നു.

Comments are closed.