1470-490

പച്ചക്കറി വിത്തും മാസ്‌ക്കും നൽകി

പച്ചക്കറി വിത്തും മാസ്‌ക്കും നൽകി
ഗുരുവായൂർ നഗരസഭ

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ 16-ാം വാർഡിലെ വീടുകളിലേക്ക് പച്ചക്കറി വിത്തും മാസ്‌ക്കും നൽകി. ടി. എൻ പ്രതാപൻ എം.പി ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ് പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിറ്റിൽ മേരിക്ക് പച്ചക്കറി വിത്തുകൾ നൽകി ഉദ്ഘാടനം ചെയ്തു.
വാർഡ് പ്രസിഡന്റ് എൻ. വാസുദേവൻ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജീസ്മ തെരെസ്, പതിനാറാം വാർഡ് മുൻ കൗൺസിലർ ഒ. കെ.ആർ മണികണ്ഠൻ, ബാലൻ വാറണാട്, കെ.പി.എ റഷീദ്, മറ്റ് വാർഡ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996