ഓണ സമൃദ്ധി പച്ചക്കറി കൃഷിക്ക് തുടക്കമായി.

അനിൽ അക്കര എംഎൽഎ.യുടെ ‘നേതൃത്വത്തിൽ നടപ്പിലാക്കുന്ന നമ്മുടെ വടക്കാഞ്ചേരി പദ്ധതി പ്രകാരം തോളൂർ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ ഓണ സമുദ്ധി പച്ചക്കറി കൃഷിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം അനിൽ അക്കര എം.എൽ.എ. നിർവ്വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സി.കെ ലോറൻസ് അധ്യക്ഷനായി. പദ്ധതിയുടെ കോഡിനേറ്റർ ഡോ: ജയിംസ് ചിറ്റിലപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ലൈജ്ജു സി. എടക്കളത്തൂർ, കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ജയിംസ് മാളിയമ്മാവ്,ജോൺ ചെറിയാൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.കെ. രഘുനാഥൻ,കെ.കുഞ്ഞുണ്ണി,ഡേവിസ് വടക്കൻ, തോളൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീകല കുഞ്ഞുണ്ണി, തോമസ് ചിറമ്മൽ, വേലായുധൻ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സാവിയോ ജോണി എന്നിവർ നേതൃത്വം നൽകി.

Comments are closed.