1470-490

നൂറ് മേനി വിളവെടുത്ത് തൃശൂർ

നൂറ് മേനി വിളവെടുത്ത് തൃശൂർ;
സപ്ലൈകോ സംഭരിച്ചത് 99961 ടൺ നെല്ല്

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും നൂറ് മേനി വിളവെടുത്ത് തൃശൂർ ജില്ല. സപ്ലൈകോ മുഖേന 99961 ടൺ നെല്ല് ഇതിനോടകം സംഭരിച്ചു കഴിഞ്ഞു. 269 കോടി രൂപയാണ് ഇതിന്റെ മൂല്യം. പാഡി റെസീപ്റ്റ് ഷീറ്റ് (പി ആർ എസ്) ബാങ്കുകളിൽ ഹാജരാക്കുന്നതനുസരിച്ച് ലഭിക്കുന്ന തുക ബാങ്കുകൾ വഴി കർഷകർക്ക് ലഭ്യമാകും. ഇങ്ങനെ 10 ബാങ്കുകളാണ് ജില്ലയിൽ നെൽ കർഷകർക്ക് പണം നൽകുന്നത്. ഇതനുസരിച്ച് 239 കോടി കർഷകർക്ക് ഇതിനകം ലഭിച്ചു കഴിഞ്ഞു. ലോക്ക് ഡൗൺ കാലമായതിനാൽ ഇത്തവണ കർഷകർ കൂടുതൽ കരുതലോടെയാണ് കൃഷിയിറക്കിയത്.
142 ഏക്കറിൽ 400 ടൺ മാത്രമാണ് ഇനി സംഭരിക്കാൻ ബാക്കിയുള്ളത്. മറ്റത്തൂർ (15 ഏക്കർ), നെന്മണിക്കര (15 ഏക്കർ), കാടുകുറ്റി (15 ഏക്കർ), മുരിയാട് (20 ഏക്കർ), നടത്തറ( 42 ഏക്കർ), മുല്ലശ്ശേരി കോൾ ഡബിൾ (35 ഏക്കർ) എന്നിവിടങ്ങളിൽ മാത്രമാണ് ഇനി നെല്ല് സംഭരിക്കാനുള്ളത്. ഇത് കൂടി പൂർത്തീകരിച്ചാൽ ജില്ലയിൽ 102500 ടൺ നെല്ലാണ് സപ്ലൈകോയ്ക്ക് സംഭരിക്കാൻ സാധിക്കുക. 276 കോടി രൂപയാണ് ഇതിന്റെ മൂല്യം വരിക.
ജില്ല സഹകരണ ബാങ്ക്-108. 02 കോടി, ഫെഡറൽ ബാങ്ക്-7.50 കോടി , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ-32.62 കോടി, ഗ്രാമീൺ ബാങ്ക്-11.95 കോടി, സൗത്ത് ഇന്ത്യൻ ബാങ്ക്-8.84 കോടി , പഞ്ചാബ് നാഷണൽ ബാങ്ക്-2.22 കോടി , ഇന്ത്യൻ ഓവർസീസ് ബാങ്ക്-1.56 കോടി , കനറാ ബാങ്ക്- 14.80 കോടി, വിജയ ബാങ്ക് -0.34 കോടി, ബാങ്ക് ഓഫ് ഇന്ത്യ-48.99 കോടി എന്നീ ബാങ്കുകളിൽ നിന്നുമാണ് പിആർ എസ് ലോൺ പദ്ധതി വഴി ഇപ്പോൾ കർഷകർക്ക് പണം ലഭ്യമാക്കിയിരിക്കുന്നത്. ഇത് കൂടാതെ 2.29 കോടി രൂപ ഡയറക്റ്റ് ഫണ്ട് വഴിയും ലഭിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചത് തൃശൂർ താലൂക്കിൽ നിന്നാണ്. 40995 ടൺ. തലപ്പിള്ളി- 28926, മുകുന്ദപുരം-12382, ചാവക്കാട്- 12032, ചാലക്കുടി- 5288, കൊടുങ്ങല്ലൂർ-336 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്കുകൾ. 42322 പേരാണ് നെല്ല് സംഭരണത്തിന് ജില്ലയിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ ജൂൺ 15 വരെ സംഭരണം നീളും.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689