1470-490

സാമൂഹികദ്രോഹികള്‍ ടാര്‍വീപ്പകള്‍ ചെരിഞ്ഞ് ടാര്‍ ഒഴുക്കിയിട്ട് ദിവസങ്ങളായെന്ന് പരാതി .

പത്തുകുളങ്ങര മൈതാനത്തിന് സമീപം റോഡരുകില്‍ സാമൂഹികദ്രോഹികള്‍ ടാര്‍വീപ്പകള്‍ ചെരിഞ്ഞ് ടാര്‍ ഒഴുക്കിയിട്ട് ദിവസങ്ങളായെന്ന് പരാതി . കോടാലി
ഇഞ്ചക്കണ്ട് റോഡ് ടാറിങ് കഴിഞ്ഞ് ബാക്കി വന്ന ടാര്‍ വീപ്പകളാണ് റോഡരുകില്‍ചെരിച്ചിട്ട് ടാര്‍ ഒഴുക്കിയത് .ടാര്‍ പരന്നൊഴുകിയതോടെ ഇതുവഴിയുള്ളകാല്‍നടയാത്ര  ദുരിതമായി. പത്തു കുളങ്ങര വനത്തിനോട് ചേര്‍ന്ന റോഡായതിനാല്‍ഇഴജന്തുക്കളും, മാന്‍, പന്നി തുടങ്ങിയ ചെറു മൃഗങ്ങളുടെ കാല്‍ ടാറില്‍ പുതഞ്ഞ്പരുക്കേല്‍ക്കാറുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. പഞ്ചായത്തധികൃതരോ,കരാറുകാരനോ ഉത്തരവാദിത്വമില്ലാതെ അനാഥമായി കിടക്കുന്ന ടാര്‍ വീപ്പകള്‍മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098