1470-490

സുഭിക്ഷ കേരളം : ജില്ലാതല ഉദ്ഘാടനം എസ് എൻ പുരത്ത്

സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ 5 രാവിലെ 10.30ന് ശ്രീനാരായണപുരം പഞ്ചായത്തിൽ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ കോച്ചാലിൽ പെരുംതോട് -വലിയതോടിന്റെ തീരത്ത് ഫലവൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം നിർവ്വഹിക്കും. പെരിഞ്ഞനം മുതൽ എറിയാട് വരെ പെരുംതോടിന്റെ 17കിലോമീറ്റർ ദൂരം ഇരുകരകളിലും വിവിധയിനം ഫലവൃക്ഷത്തെകൾ വച്ചുപിടിപ്പിക്കും. 6500 ഓളം തൈകൾ വനംവകുപ്പ് എത്തിച്ചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് തൈകൾ നട്ടുപിടിപ്പിക്കും. ഇതു കൂടാതെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലുമായി കാർഷിക യൂണിവേഴ്സിറ്റി, കൃഷി വകുപ്പ് ഫാമുകൾ, വിഎഫ്പിസികെ, എം എൻ ആർ ഇ ജി എസ്, കുടുംബശ്രീ, മതിലകം അഗ്രോ സർവ്വീസ് സെന്റർ എന്നിവിടങ്ങളിൽ നിന്നും 42000 തൈകളാണ് ആദ്യഘട്ടത്തിൽ വിതരണം നടത്തുന്നത്.
ഇ ടി ടൈസൺ എംഎൽഎ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം പി മുഖ്യസാന്നിധ്യമാകും. ജില്ലാ കലക്ടർ എസ് ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അബീദലി, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.രാധാകൃഷ്ണൻ, എം എൻ ആർ ഇ ജി എസ് ജോയിന്റ് പ്രോഗ്രാം കോഡിനേറ്റർ പി സി ബാലഗോപാൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കും.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253