1470-490

രോഗങ്ങൾ തടയാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം

രോഗങ്ങൾ തടയാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം- മന്ത്രി എ.കെ ശശീന്ദ്രൻ

കോവിഡ് -19, മഴക്കാല രോഗങ്ങൾ എന്നിവ തടയുന്നതിന് എല്ലാ സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. എലത്തൂർ നിയോജക മണ്ഡലത്തിലെ കോവിഡ്, മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് മന്ത്രി നിർദ്ദേശം നൽകിയത്.

ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി മന്ത്രിയുടെ വക ഫേസ് ഷീൽഡുകളും ഉപഹാരമായി നൽകി.

മഴക്കാല രോഗങ്ങൾ തടയുന്നതിന് രൂപീകരിച്ച കമ്മിറ്റികൾ ജാഗ്രതയോടെ ശക്തമായി പ്രവർത്തിക്കണം. ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ശോഭന അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കുണ്ടൂർ ബിജു, പ്രകാശൻ മാസ്റ്റർ, വൽസല, ജമീല, പി അപ്പുക്കുട്ടൻ, ചോയി കുട്ടി, മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996