1470-490

‘പ്ലാന്റ് എ ട്രീ’ ചലഞ്ചുമായി തൃശൂർ സിറ്റി പൊലീസ്

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് തൃശൂർ സിറ്റി പോലീസും ഓൺലൈൻ കൂട്ടായ്മയായ ഗാംങ് ഓഫ് തൃശൂരും ചേർന്ന് ‘പ്ലാന്റ് എ ട്രീ’ ചാലഞ്ചിന് തുടക്കം കുറിച്ചു. പരിസ്ഥിതി ദിനത്തോടനുബദ്ധിച്ച് ജൂൺ 5നോ, തുടർന്നുള്ള ദിവസങ്ങളിലോ താമസയിടങ്ങളിൽ ഉചിതമായ സ്ഥലത്ത് ഒരു മരം നടുകയും അതിനെ സംരക്ഷിക്കുകയും പരിപാലിക്കുകയുമാണ് ചലഞ്ച്. ചലഞ്ച് ഏറ്റെടുക്കുന്നവർ നട്ട വൃക്ഷത്തൈയുടെ ഫോട്ടോ തൃശൂർ സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പേജിന്റെ ഇൻബോക്‌സിലോ അല്ലെങ്കിൽ ഗാങ്‌സ് ഓഫ് തൃശൂരിന്റെ ഫേസ് ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണമെന്നും ജില്ലാ സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇന്ന് (ജൂൺ 5ന്) തേക്കിൻകാട് മൈതാനത്തിൽ ജില്ലാ സിറ്റി പൊലീസ് കമ്മീഷ്ണർ ആർ ആദിത്യയുടെ നേതൃത്വത്തിൽ വൃക്ഷത്തെ നടും. കൂടാതെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇതിന്റെ ഭാഗമായി വൃക്ഷത്തൈകൾ നടും. ഗാങ്‌സ് ഓഫ് തൃശൂർ ഓൺലൈൻ കൂട്ടായ്മയെ പ്രതിനിധീകരിച്ച് രതീഷ് വേഗയും പങ്കെടുക്കും.

Comments are closed.