1470-490

വേഗത്തിൽ പഠിക്കുന്നവനുള്ളതാണ് ഇനിയീ ലോകം

വി.എം. സുമേഷ് ബംഗളൂരു

കൊറോണ എന്ന മാരക വൈറസ് വരുത്തിയ മാറ്റങ്ങളിൽ നിന്നും നമുക്ക് എങ്ങനെ രക്ഷ നേടാം എന്ന് ചിന്തിച്ചിട്ടുണ്ടോ?. ലോക് ഡൗൺ മൂലം നിന്നുപോയിട്ടുള്ള വ്യവസായസംരഭങ്ങൾ എല്ലാം നമ്മൾ കണ്ടു കഴിഞ്ഞു. ജോലിയും വരുമാനവും നഷ്ടപ്പെട്ടു ഒരു വിഭാഗം ജനങ്ങൾ നിൽക്കുന്നു. പരസ്പരം പഴിചാരിയത് കൊണ്ടോ കാരണങ്ങൾ പറഞ്ഞിരുന്നത് കൊണ്ടോ ഇതിനൊരു പരിഹാരം ആവില്ല. നമ്മുടെ ചിന്താരീതിയിലും പ്രവർത്തനരീതിയിലും ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ ഈ പ്രശ്നങ്ങൾ നമുക്ക് അകറ്റി നിർത്താൻ കഴിയും. അതിനെ പറ്റി കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

നമ്മുടെ  ചിന്താരീതിയിൽ നമ്മൾ വരുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞാൻ എല്ലാം അറിയുന്നവനാണ് എന്ന ചിന്ത ഒഴിവാക്കുക എന്നതാണ്. ഇ അവസ്ഥക്കു മുൻപ് വരെ നമ്മൾ ചെയ്‌ത കാര്യങ്ങൾ വിജയിച്ചിരിക്കാം, എന്നാൽ വ്യത്യസ്തമായ ഈ ഒരു സാഹചര്യത്തെ ജയിക്കാൻ പുതിയ കാര്യയങ്ങൾ പഠിച്ചേ മതിയാവൂ ലോകത്തുള്ള ബഹുഭൂരിപക്ഷം ജനങ്ങളെയും സംരഭങ്ങളെയും  ബാധിച്ച ഒന്നായതുകൊണ്ടു പഠനത്തിന്റെ കൂടെ ഒരു കാര്യം കുടി മനസിലാക്കേണ്ടതുണ്ട്. ശക്തമായ ഒരു മത്സരം ആണ് വരാൻ പോകുന്നത് .അതിജീവനത്തിന്റെ മത്സരം. ഇവിടെ നന്നായിട്ട് പഠിക്കുന്നവനല്ല   വിജയിക്കുന്നത് വേഗത്തിൽ പഠിച്ചു അത് പ്രാവർത്തികമാക്കുന്നവനാണ് വിജയിക്കുന്നത്. ചിന്താരീതിയിൽ വരുത്തേണ്ട മാറ്റത്തിൽ പ്രധാനപ്പെട്ട മാറ്റമാണ് തിരിച്ചറിവ്. ശിലായുഗത്തിലെ മനുഷ്യൻ മുതൽ ഇന്ന് ആധുനിക ജീവിതത്തിലെ മനുഷ്യൻ വരെ ഇവിടെ ജീവിക്കാൻ പല തരത്തിലുള്ള പ്രതിസന്ധികളും നേരിട്ടിട്ടുണ്ട്. അങ്ങനെ ആണ് മനുഷ്യൻ ഇന്ന് കാണുന്ന എല്ലാം നേടിയിട്ടുള്ളത്. ജീവിതത്തിൽ വലിയ വിജയം കൈവരിച്ചവർ എല്ലാവരും തന്നെ അവരുട മനസിനെ വ്യത്യസ്തമായി ചിന്തിച്ചതു കൊണ്ടാണ് അതു നേടിയത്. ഈ ഒരു പ്രത്യേക സാഹചര്യത്തിൽ നമുക്കും അല്പം ചിന്തിച്ചു തുടങ്ങാം.

ഓർക്കുക ജീവിതത്തിൽ വലിയ വിജയം കൈവരിച്ചവർ എന്നും വ്യത്യസ്തരാണ്. അവർക്ക് കിട്ടിയതും 24മണിക്കൂർ തന്നെ ആണ്. സമയം വേണ്ട വിധം ഉപയോഗപ്പെടുത്തുക എന്നത് വളരെ പ്രാധാന്യ മർഹിക്കുന്നു.  പ്രശ്നങ്ങൾക്കുള്ള പ്രധാന പരിഹാരം വരേണ്ടത് മനസ്സിൽ നിന്നു തന്നെ ആണ്. അതുകൊണ്ട് വിജയിക്കാൻ വേണ്ടി  ആത്മ വിശ്വസത്തോടെ എന്തും ചെയ്യാൻ തയ്യാറായി മുന്നോട്ട് പോവുക. ഭയം ഉണ്ടാവേണ്ട ആവശ്യം ഇല്ല. ഭയം എന്നത് ഒരു പ്രത്യക തരം വികാരമാണ്. അതിന് നമ്മുടെ ചിന്തകളെ തകർക്കാനുള്ള കഴിവുണ്ട്. നമ്മൾ ഭയക്കുന്ന കാര്യമായാലും അതിന്റ 95%നടക്കാത്ത കാര്യങ്ങൾ ആണ്. 5% സാധ്യത മാത്രം ഉള്ള ഒന്നിനെ പൊലിപ്പിച്ചു നമ്മുടെ മനസിനെ വിശ്വസിപ്പിക്കുന്ന ഒരു പ്രത്യക തരം വികാരമാണിത്. ഭയം ഉണ്ടാവേണ്ടത് ആവശ്യം ആണ്. അല്ലങ്കിൽ മനുഷ്യൻ ആപത്തിൽ ചെന്ന് ചാടും. എന്നാൽ നമ്മുടെ ജീവിതത്തിൽ ആവശ്യമില്ലാത്ത ഭയത്തിനെ തിരിച്ചറിയുകയും അതിനെ നമ്മൾ എടുത്തു കളയുകയും ചെയ്യണം .ആധുനിക മനുഷ്യൻനു ഭയം ഇല്ലായിരുന്നെങ്കിൽ  അവന്റ ജീവിതം തന്നെ ആപത്തിലായേനെ. അങ്ങനെ മനുഷ്യ കുലം തന്നെ ഇല്ലാതെ ആയേനെ . എന്നാൽ ഇന്ന് ഭയപ്പെടേണ്ട ഒരു ആവശ്യവും ഇല്ല. പുതിയ മാർഗങ്ങള് പരിശോധിച്ചു നോക്കിയാൽ ഒന്നും സംഭവിക്കില്ല. നല്ല മാനസിക ചിന്തയോട് കൂടി നന്നായി പ്രവൃത്തിച്ചാൽ നമുക്ക് ഏതു വിപത്തിനെയും നമുക്ക് നേരിടാം .

ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോമ്പു  വർഷിച്ച സംഭവം നമ്മൾ ഇവിടെ ഓർക്കേണ്ടതുണ്ട്. ആ വലിയ തകർച്ചയിൽ നിന്നും രാജ്യം ഇന്ന് വികസിത രാഷ്ട്രങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. ജപ്പാനിൽ എന്താണ് സംഭവിച്ചത് എന്നാൽ അവിടെ ഉള്ള മനുഷ്യൻ കഠിനാധ്വാനികൾ ആയി .ഓരോരുത്തർക്കും ഓരോ ലക്ഷ്യം ഉണ്ടായിരുന്നു. എല്ലാം നഷ്‌ടമായ അവർ ആദ്യം ചെയ്‌തത്‌ വന്നു ചേർന്ന സാഹചര്യത്തെ മനസിലാക്കുക എന്നതാണ്. അതിൽ നിന്നും അവർ പിന്നീട് ചിന്തിച്ചുട്ടുണ്ടാവുക എന്താണ്?അവർക്ക് നേടി എടുക്കാനുള്ളതാണ്. ജീവിതത്തിൽ നമുക്ക് എന്തു നേടണനാണെങ്കിലും മൂന്ന് കാര്യങ്ങൾ അറിയേണ്ടത് വളരെ അത്യാവശ്യമാണ്.

1)നമ്മൾ ഇന്ന് നിൽക്കുന്ന സാഹചര്യം.

ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും, എന്തെല്ലാം തടസങ്ങൾ ആണ് ഇപ്പോൾ ഉള്ളത്, പരിഹാര മാർഗങ്ങൾ എന്തൊക്കെയാണ്,  ഈ സാഹചര്യത്തിൽ വരുമാനം എത്രയുണ്ടാവും,  അതെന്റെ നിലനിൽപ്പിനു മതിയാവുമോ എന്നു തുടങ്ങി എല്ലാ കാര്യങ്ങളും വ്യക്തമായി അവലോകനം ചെയ്യണം.                                 2)നമ്മൾ എത്തിച്ചേരേണ്ടുന്ന പോയിന്റ് അല്ലെങ്കിൽ നേടിയെടുക്കേണ്ട കാര്യം, അവിടെ എന്തെല്ലാം നമുക്ക് പ്രതീക്ഷിക്കാം, ഗുണങ്ങളും ദോഷങ്ങളും മനസിലാക്കുക, ദോഷങ്ങൾ അല്ലെങ്കിൽ പ്രതികൂലാവസ്ഥ ഉണ്ടെങ്കിൽ അതിനു വേണ്ട പരിഹാരങ്ങൾ തുടക്കത്തിലേ ചെയ്തു തുടങ്ങുക.   

3)എങ്ങിനെയാണ് അവിടെ എത്തുന്നത്, എടുക്കുന്ന സമയം, ഓരോ ദിവസം ചെയ്യണ്ട കാര്യങ്ങൾ, തുടങ്ങി വളരെ വിശദമായ ഒരു രൂപരേഖ തയ്യാറാക്കി പ്രവർത്തിച്ചു തുടങ്ങുക. നിങ്ങൾ നിശ്ചയമായും   വിജയിച്ചിരിക്കും.

ഈ സാഹചര്യത്തിൽ അനുകൂലമായും പ്രതികൂലമായും ബാധിച്ചേക്കാവുന്ന വ്യവസായ മേഖലകളെ കുറിച്ചും അത് നേടിയെടുക്കേണ്ടത് എങ്ങനെയാണെന്നും വരും ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും .

തുടരും…………..

( ബംഗളൂരുവിൽ Glen Mark എന്ന മൾട്ടി നാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സോണൽ സെയിൽസ് മാനേജർ ആണ് ലേഖകൻ, കോഴിക്കോട് സ്വദേശി . ഇപ്പോൾ ബംഗളൂരുവിൽ കുടുംബ സമേതം താമസിക്കുന്നു .
PH:9845691591)

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069