1470-490

മുഴുവൻ വാർഡുകളിലും ഓൺലൈൻ പഠനകേന്ദ്രം

മുഴുവൻ വാർഡുകളിലും ഓൺലൈൻ പഠനകേന്ദ്രം
സജ്ജമാക്കി പെരിഞ്ഞനം

പഞ്ചായത്തിലെ പതിനഞ്ച് വാർഡുകളിലും ഓൺലൈൻ പഠനകേന്ദ്രം സജ്ജമാക്കി പെരിഞ്ഞനം. പഞ്ചായത്തിൽ ടിവിയും സ്മാർട്ട്‌ഫോണും ഇല്ലാത്ത 82 വിദ്യാർത്ഥികൾക്കായാണ് പഠനകേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഒന്നര ലക്ഷം രൂപയാണ് ഈ പദ്ധതിയ്ക്കായി പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. ഓരോ വാർഡുകളിലും സർവ്വേ നടത്തിയാണ് കുട്ടികളെ കണ്ടെത്തിയത്. വാർഡ് 1- പകൽവീട്, വാർഡ് 2- തണൽ കേന്ദ്രം, വാർഡ് 3- അങ്കണവാടി, വാർഡ് 4- കമ്മ്യൂണിറ്റി ഹാൾ, വാർഡ്5 -സക്കീയ അങ്കണവാടി, വാർഡ് 6- തണൽ കേന്ദ്രം, വാർഡ് 7- അങ്കണവാടി, വാർഡ് 8- സൗദാമിനിയുടെ വീട്, വാർഡ് 9- നന്മ ക്ലബ്, വാർഡ് 10- അങ്കണവാടി, വാർഡ് 11- ഗ്രന്ഥപ്പുര, വാർഡ് 12- പകൽവീട്, വാർഡ് 13- ദീപ്തി അങ്കണവാടി, വാർഡ് 14- വിശ്വ പ്രകാശ്, വാർഡ് 15- പ്രതീക്ഷ ഗ്രന്ഥശാല എന്നിവിടങ്ങളിലാണ് പഠനകേന്ദ്രം ഒരുക്കിയിരിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996