1470-490

വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമൊരുക്കി.

ശാസ്താംപൂവം എസ് ടി കോളനിയില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമൊരുക്കി.
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മറ്റത്തൂര്‍
പഞ്ചായത്തിലെ ശാസ്താംപൂവം, കരിക്കടവ് എസ് ടി കോളനികളില്‍ വിദ്യാര്‍ഥികള്‍ക്കായി
ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസ്സിന്റെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് കലാപ്രിയ സുരേഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എസ്.ബൈജു
അധ്യക്ഷത വഹിച്ചു. ഒന്ന് മുതല്‍ പത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ക്ലാസ്സും, വിശകലന ക്‌ളാസ്സും നടത്തും.പട്ടികവര്‍ഗ വകുപ്പ് ,ശിശുക്ഷേമ വകുപ്പ് ,വനംവകുപ്പ് , എന്നിവയുടെ സഹായത്തോടെയാണ് ക്ലാസ്‌സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠനസാമിഗ്രികള്‍ ബ്ലോക്ക് പഞ്ചായത്ത്‌നല്‍കും.മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രന്‍, ബിന്ദു പരമേശ്വരന്‍,ഫാ.ഷാജു ചിറയത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ , അമ്പിളി സോമന്‍, ആശഉണ്ണികൃഷ്ണന്‍, മോഹനന്‍ ചള്ളിയില്‍,പഞ്ചായത്തംഗങ്ങളായ ബീന നന്ദകുമാര്‍ ,ഷീലതിലകന്‍ എന്നിവര്‍ പ്രസംഗിച്ചു. 

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253