1470-490

ഒല്ലൂരിൽ വിത്ത് മുതൽ വിപണി വരെ ഒരുങ്ങുന്നു

സമഗ്ര കാർഷിക വികസനം ലക്ഷ്യമാക്കി ഒല്ലൂർ നിയോജക മണ്ഡലത്തിൽ ഒല്ലൂർ കൃഷി സമൃദ്ധി പദ്ധതി ഒരുങ്ങുന്നു. ജൈവ കാർഷിക മണ്ഡലം അവാർഡ് ഇനത്തിൽ ലഭിച്ച തുകയോടൊപ്പം കൃഷി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, കേരള കാർഷിക സർവ്വകലാശാല എന്നിവയുടെ ഫണ്ടുകളും സാങ്കേതിക വിജ്ഞാനവും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. കർഷകർക്കും ഉപഭോക്താക്കൾക്കും ഗുണകരമായ വിധത്തിലാണ് പദ്ധതി സജ്ജമാക്കുന്നത്. ഇതിനായി ഓരോ പഞ്ചായത്തിലും കർഷകരുടെ ചെറു സംഘങ്ങൾ രൂപീകരിക്കും. ഈ സംഘങ്ങളിലെ കർഷകർക്ക് കൃഷിക്കായി നടീൽ വസ്തുക്കൾ ഉൾപ്പെടെയുള്ള ഉത്പാദനോപാധികളും വായ്പയും ലഭ്യമാക്കും. സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങൾ ഉയർന്ന വിലയ്ക്ക് സഹകരണ ബാങ്കുകൾ വഴി സംഭരിക്കുക, സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ ഒരുക്കുന്ന വിപണന ശൃംഖല വഴി ഇവ വിറ്റഴിക്കുക, സുരക്ഷിത കൃഷിക്കായി കർഷകർക്ക് പരിശീലനങ്ങൾ നൽകുക, ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവും സംസ്‌കരണവും വഴി ഉയർന്ന വരുമാനം ലഭ്യമാക്കുക എന്നിവയും ലക്ഷ്യമിടുന്നു. താൽപര്യമുള്ള കർഷകർക്ക് കൃഷിഭവനിൽ ബന്ധപ്പെടാവുന്നതാണെന്ന് ചീഫ് വിപ്പ് അഡ്വ. കെ രാജൻ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879