1470-490

നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ ബഹളം..

കുന്നംകുളം നഗരസഭാ പരിധിയില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് നഗരസഭ മുന്‍കൈയെടുത്ത് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കണമെന്ന ബിജെപിയുടെ ആവശ്യത്തെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ ബഹളം..പഠന സൗകര്യം ഇല്ലാത്തവര്‍ക്ക്  ഏറ്റവും അടിയന്തരമായി ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സില്‍ അംഗങ്ങള്‍ യോഗം തടസ്സപ്പെടുത്തി ചെയര്‍പേഴ്‌സനെ ഉപരോധിച്ചു.ഇന്നു രാവിലെ കൗണ്‍സില്‍ നടപടികള്‍ ആരംഭിച്ച ശേഷമാണ് ബി ജെ പിയിലെ കെ കെ മുരളി  ഇക്കാര്യം ഉന്നയിച്ചത്  .  നഗരസഭ പരിധിയില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ നൂറോളം കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇത്തരം ആധുനിക സംവിധാനങ്ങള്‍ ഇല്ലാത്തതുമൂലം പഠനം തടസ്സപ്പെട്ടിരിക്കുകയാണ് എന്നും  ഓണ്‍ലൈന്‍ പഠനങ്ങള്‍ ലഭ്യമാക്കുന്നതിന് നഗരസഭ മുന്‍കൈയ്യെടുത്ത്  ടി വി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കി നല്‍കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച്  ഉത്തരവാദിത്തപ്പെട്ടവരുടെ യോഗം അടുത്ത ദിവസം വിളിക്കുന്നുണ്ടെന്നും കൃത്യമായ  വിവരങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും ചെയര്‍പേഴ്‌സന്‍ മറുപടി പറഞ്ഞു. എന്നാല്‍ ഇതേ ചൊല്ലിയുള്ള സംസാരം ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത വിഷയത്തില്‍ എത്തുകയും തുടര്‍ന്നുണ്ടായ  തര്‍ക്കത്തില്‍ ബിജെപിയുടെ എല്ലാ അംഗങ്ങളും ചേര്‍ന്ന്  കൗണ്‍സില്‍ നടപടികള്‍ ബഹിഷ്‌കരിച്ചു കൊണ്ട് ചെയര്‍പേഴ്‌സന്റെ ചേംബര്‍  ഉപരോധിക്കുകയുമായിരുന്നു. ഇതോടെ അജണ്ടകള്‍ എല്ലാം പാഴാക്കിയതായി അറിയിച്ചുകൊണ്ട് ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ കൗണ്‍സില്‍ യോഗം തിരിച്ചുവിട്ടു. നഗരസഭയുെൈട കീഴിലുള്ള വിവിധ കെട്ടിടങ്ങളിലെ കച്ചവടക്കാര്‍ക്ക് രണ്ടുമാസത്തെ വാടക ഒഴിവാക്കുന്നത് സംബന്ധിച്ച അപേക്ഷ സര്‍ക്കാാര്‍ അനുമതിക്ക് അയച്ചിരിക്കുകയാണെന്നും ഉത്തരവ് കിട്ടി കഴിഞ്ഞാല്‍ ഉടന്‍ നടപ്പിലാക്കുമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879