1470-490

പ്രവാസികളുടെ മടങ്ങിവരവ് സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കുക.

പ്രവാസികളുടെ മടങ്ങിവരവ് സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കുക .
പി അബ്ദുൽ മജീദ് ഫൈസി

തിരുവനന്തപുരം: പ്രവാസികൾക്ക് വേണ്ടി മുതലകണ്ണീരൊഴുക്കുകയും അതോടൊപ്പം പ്രവാസികളെ കേരളത്തിൽ എത്തിക്കുന്ന വിമാനങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് കാണിച്ച് കേന്ദ്ര സർക്കാരിന് കത്തയക്കുകയും ചെയ്യുന്ന സർക്കാറിൻ്റെ ഒളിച്ച് കളി അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട്
പി അബ്ദുൽ മജീദ് ഫൈസി
സംസ്ഥാന സർക്കാരിൻ്റെ നിലപാട് കാപട്യവും പ്രവാസികളോട് കാണിക്കുന്ന ക്രൂരതയുമാണ് .160 ലധികം മലയാളികളാണ് ഇതിനോടകം മറ്റു രാജ്യങ്ങളിൽ വച്ച് മരണപ്പെട്ടത്. ഈ മണ്ണ് പ്രവാസികളുടേത് കൂടിയാണന്നും കഞ്ഞി കുടിച്ചു കിടക്കുന്നത് പ്രവാസികളുടെ വരുമാനം കൊണ്ടാണന്നും മേനി പറഞ്ഞു നടന്നാൽ പോരാ ആത്മാർത്ഥമായ ഇടപെടലാണ് ഉണ്ടാവേണ്ടത്. ക്വോറൻ്റീനിൽ കഴിയുന്നതിന് ഫീസ് വേണമെന്ന പ്രഖ്യാപനം പ്രതിഷേധം ഭയന്നാണ് പിണറായി സർക്കാർ പിൻവലിച്ചത്. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം . പ്രവാസികൾക്കെതിരായ സംസ്ഥാന സർക്കാരിൻ്റെ നിലപാടിനെതിരേ നാളെ (04-06-2020) പ്രത്യേക സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി പ്രത്യക്ഷ ജനകീയ സമരത്തിന് എസ്ഡിപിഐ രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0