1470-490

മാധ്യമ പുരസ്കാരം ഏർപ്പെടുത്തും

ഗുരുവായൂർ: പൊതുപ്രവർത്തകനും മാധ്യമ പ്രവർത്തകനുമായിരുന്ന സുരേഷ് വാരിയരുടെ സ്മരണക്കായി ഗുരുവായൂർ പ്രസ് ഫോറം മാധ്യമ പുരസ്കാരം ഏർപ്പെടുത്തും. സംസ്ഥാന തലത്തിലെ മികച്ച പ്രാദേശിക പത്രപ്രവർത്തകനും ദൃശ്യ മാധ്യമ പ്രവർത്തകനുമാണ് പുരസ്കാരം നൽകുക. പ്രസ് ഫോറം ഓഫീസിൽ സുരേഷ് വാരിയരുടെ ഛായാചിത്രം അനാഛാദനം ചെയ്ത ശേഷം ചേർന്ന അനുസ്മരണ യോഗത്തിൽ പ്രസ് ഫോറം പ്രസിഡന്റ് ലിജിത്ത് തരകൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ജി. ഷൈജു, ട്രഷറർ പി.കെ. രാജേഷ് ബാബു, ടി.ബി. ജയപ്രകാശ്, ജോഫി ചൊവ്വന്നൂർ, ടി.ടി. മുനേഷ് എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253