1470-490

ദശലക്ഷം മാസ്കുകൾ വിതരണം ചെയ്യന്ന റോട്ടറിയുടെ പദ്ധതിക്ക് തുടക്കം.


കുന്നംകുളം : ദശലക്ഷം മാസ്ക്കുകൾ സർക്കാർ ആശുപത്രികളിലേക്ക് വിതരണം ചെയ്യുന്ന റോട്ടറി പദ്ധതിയുടെ ഭാഗമായി കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് 10000 മൂന്നു പാളി ശസ്ത്രക്രിയ മാസ്കുകൾ വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എറണാകുളം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിലെയും തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെയും സർക്കാർ ആശുപത്രികളിലാണ് ഒരു ദശലക്ഷം മാസ്കുകൾ വിതരണം ചെയ്യുന്നത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ : എ.വി മണികണ്ഠന് കുന്നംകുളം റോട്ടറി പ്രസിഡണ്ട് ഡോ: വി.ആർ ബാജി മാസ്കുകൾ കൈമാറി. ലെബീബ് ഹസ്സൻ , ബാബു മങ്ങാടൻ , കെ. ബാലൻ, സക്കറിയ ചീരൻ എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇത്രയധികം മാസ്കുകൾ ഒരുമിച്ച് ഒരു സംഘടന നൽകുന്നത് ആദ്യമായാണ്. റോട്ടറി കുന്നംകുളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ 18000 മാസ്കുകൾ വിതരണം ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253