1470-490

മലപ്പുറത്തെ അപകീർത്തിപ്പെടുത്തുന്നവരോട്

മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്തിയതിനെ സേവ് മലപ്പുറം ഫോറം അപലപിച്ചു.
പാലക്കാട് ജില്ലയിൽ ആന ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെടുത്തിയാണ് മനേകാ ഗാന്ധി മലപ്പുറം ജില്ലക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ആരോപണങ്ങൾ ജില്ലാ രൂപീകരണം മുതൽ തുടങ്ങിയിട്ടുള്ളതാണ്. സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് ഇത്തരം ആരോപണങ്ങൾ പതിവുള്ളതാണ്. ജില്ലയിൽ തന്നെയുള്ള അബലങ്ങൾക്ക് നേരെ ആസൂത്രിത ആക്രമണങ്ങൾ Rss തന്നെ നടത്തുകയും ആരോപണം ജില്ലയിലെ മുസ്ലിംകൾക്ക് നേരെ നടത്തി ജില്ലയെ തന്നെ അപമാനിക്കുകയാണ് പതിവ്. എന്നാൽ ആദ്യഘട്ടത്തിൽ അന്വേഷണം നടത്തുമ്പോൾ തന്നെ സംഘ പരിവാർ പ്രവർത്തകർ പിടിയിലാകുന്നതോട് കൂടെ അന്വേഷണം പാതി വഴിയിൽ അവസാനിക്കും. അപ്പോഴേക്കും ജില്ലയെ അപകീർത്തിപ്പെടുത്തിയ വാർത്ത ഉത്തേരേന്ത്യൻ ഗ്രൂപ്പ് ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ടാകും. ഇത്തരം നീക്കങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികളുമായി സേവ് മലപ്പുറം ഫോറം രംഗത്തുണ്ടാകുമെന്ന് സേവ് മലപ്പുറം ഫോറം ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നിരന്തരം ശ്രമം നടത്തുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ അധികാരികൾ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ ജനറൽ കൺവീനർ KV ഷാജി അദ്ധ്യക്ഷത വഹിച്ചു. പി.സുന്ദർരാജൻ, കെ.പി.ഒ.റഹ്മത്തുള്ള, PK നാരായണൻ, Advct kഷംസുദ്ധീൻ, ലൗലി ഹംസ ഹാജി, അഡ്വക്കറ്റ് സാദിഖ് നടുതൊടി അഹദ് വളാഞ്ചേരി എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253