1470-490

മടവൂർ വില്ലേജ് ഓഫീസിനു ശാപമോക്ഷം..


നരിക്കുനി: -: മുപ്പത്തി അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മടവൂർ വില്ലേജ് ഓഫീസിൻ്റെ ശോചനീയാവസ്ഥക്ക് പരിഹാരമാവുന്നു. മുൻപ് ചേളന്നൂർ, കിഴക്കോത്ത്, കുരുവട്ടൂർ വില്ലേജ് ഓഫീസുകളുടെ പരിധിയിലായിരുന്ന പ്രദേശങ്ങളെ കൂട്ടി ചേർത്ത് രൂപം കൊണ്ടതാണ് മടവൂർ വില്ലേജ് .

നിലവിൽ വളരേ ശോചനീയ അവസ്ഥയിലായ ഓഫീസ് നവീകരിക്കുന്നതിന് നിരന്തരമായി മുറവിളികളുണ്ടായിരുന്നുവെങ്കിലും ,കഴിഞ്ഞ കാലങ്ങളിൽ കാര്യമായ ഇടപെടലുകൾ ഉണ്ടായിരുന്നില്ല.എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പ്രദേശവാസികൾ സ്ഥലം എം.എൽ.എ കാരാട്ട് റസാഖിൻ്റെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരികയും ചെയ്തു.എം’ എൽ.എയുടെ നിരന്തര ഇടപെടലിൻ്റെ ഭാഗമായി റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപെടുത്തി, പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 44 ലക്ഷം രൂപ അനുവദിച്ചു. നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റി, ഇരുനിലയിലായി പുതിയ കെട്ടിടമാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുക. സാങ്കേതിക അനുമതി ലഭിക്കുന്ന മുറക്ക്, ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ പ്രവൃത്തി ആരംഭിക്കുന്നതാണ്.പുതിയ കെട്ടിടം അനുവദിച്ചതിൽ പ്രദേശവാസികൾ ഏറെ ആഹ്ലാദത്തിലാണ്.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253