1470-490

ഓത്തുപള്ളി പബ്ലിക് ലൈബ്രറി കെട്ടിടത്തിന് തറക്കല്ലിട്ടു

എടരിക്കോട് : ക്ലാരി സൗത്ത് എം എൽ പി സ്കൂൾ 2020 പൂർവ്വ വിദ്യാർത്ഥി സംഗമ ത്തോടനുബന്ധിച്ച് നിർമ്മിക്കുന്ന പബ്ലിക് ലൈബ്രറി കെട്ടിട നിർമ്മാണത്തിൻ്റെ ശിലാസ്ഥാപനം പി കെ എം എം എച്ച് എസ് എസ് മാനേജർ ബഷീർ പൂഴിക്കൽ നിർവഹിച്ചു. ചടങ്ങിൽ നിർമ്മാണ കമ്മിറ്റി ചെയർമാൻ പുതുമണ്ണിൽ അബൂബക്കർ അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശരീഫ് ചീമാടൻ, ഹെഡ്മാസ്റ്റർ അബ്ദുൽഗഫൂർ ടി പി, പി ടി എ പ്രസിഡണ്ട് ബുഷ്റുദ്ദീൻ തടത്തിൽ, നാസർ എടരിക്കോട്  ,അബ്ദുള്ള വട്ടപ്പറമ്പിൽ , ഡി പി യഹ്യ, സുജിത് കുമാർ കാട്ടകത്ത് എന്നിവർ പ്രസംഗിച്ചു.     1923 പൂഴിക്കൽ   കുഞ്ഞഹമ്മദ് മുസ്ലിയാർ സ്വന്തം വസതിയുടെ ഒരു ഭാഗം ഓത്തുപള്ളിയായി സ്ഥാപിച്ച് മലബാർ ഡിസ്ട്രിക് ബോർഡിൻ്റെ അംഗീകാരത്തോട് കൂടി സ്ഥാപിതമായതാണ് എ എം എൽ പി സ്കൂൾ ക്ലാരി സൗത്ത് .
    സ്കൂൾ കുട്ടികൾക്ക് ലൈബ്രറി ഉപയോഗപ്പെടുത്തുന്നതിന് പുറമെ പൊതുജനങ്ങൾക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന എന്ന വിധമാണ് പൊതുജന പങ്കാളിത്തത്തോടെ പബ്ലിക് ലൈബ്രറി കെട്ടിടം നിർമ്മിക്കുന്നത് . 

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098