1470-490

കെ.എസ്.ഇ.ബി.ഓഫീസ് വീണ്ടും നഗരപരിസരത്തേക്ക് മാറുന്നു

കൊയിലാണ്ടി: കെ.എസ്.ഇ.ബി.യുടെ കൊയിലാണ്ടി ഓഫീസ് നഗര സമീപത്തെ ജുമാ മസ്ജിദ് റോഡിലുള്ള ദോഹ ടവറിലേക്ക് മാറ്റുന്നു. നിലവിൽ നഗരത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ മണമൽ ആണ് ഓഫീസ് പ്രവർത്തിക്കുന്നത്. പ്രാഥമിക പ്രവർത്തനങ്ങൾക്കായി വ്യക്തികളും സംഘടനകളും സാമ്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. പുതിയ ഓഫീസിന്റെ ഇന്റീരിയർ സജീകരണത്തിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി കഴിഞ്ഞ ദിവസം പതിനായിരം രൂപ നഗരസഭാ ചെയർമാൻ വശം കൈമാറി.ചടങ്ങിൽ യൂണിറ്റ് പ്രസി: കെ.പി.ശ്രീധരൻ, ജന: സിക്രട്ടറി ഷറഫുദ്ദീൻ, ട്രഷറർ സി.കെ.ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ടുമാരായ സി.എം.കൃഷ്ണൻ, ചന്ദ്രൻ ഐശ്വര്യ, ബാലകൃഷണൻ ദീപ്തി എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069