ആരോഗ്യ പ്രവർത്തകർക്ക് മന്ത്രിയുടെ ആദരം

എലത്തൂർ നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വിലയിരുത്തി. മഴക്കാല രോഗങ്ങളുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. എല്ലാ സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുവാൻ മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ആരോഗ്യ പ്രവർത്തകർക്ക് മന്ത്രി ഫേസ് ഷീൽഡുകൾ വിതരണം ചെയ്തു.യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ശോഭന അധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കുണ്ടൂർ ബിജു, പ്രകാശൻ മാസ്റ്റർ ,വൽസല, ജമീല, പി അപ്പുക്കുട്ടൻ, ചോയി കുട്ടി എന്നിവരും മെഡിക്കൽ ഓഫീസർമാർ ,ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Comments are closed.