1470-490

ഗുരുവായൂരിൽ വെള്ളിയാഴ്ച്ച ഒമ്പത് വിവാഹങ്ങൾ നടക്കും

ഗുരുവായൂര്‍: ക്ഷേത്രസന്നിധിയില്‍ വെള്ളിയാഴ്ച്ച ഒമ്പത് വിവാഹങ്ങൾ നടക്കും. ലോക്ഡൗണിനെ തുടർന്ന് നിര്‍ത്തിവെച്ച വിവാഹങ്ങൾ വ്യാഴാഴ്ച മുതല്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാൽ ആദ്യ ദിവസം വിവാഹങ്ങൾ ഉണ്ടായില്ല.
വെള്ളിയാഴ്ച്ച രാവിലെ ആറര മുതലാണ് വിവാഹങ്ങള്‍. മൂന്നു മണ്ഡപങ്ങളിലുള്ളതില്‍ ഒരെണ്ണത്തിലാണ് താലിക്കെട്ട് നടത്തുക. കൂടുതല്‍ കല്യാണങ്ങളുണ്ടെങ്കില്‍ മൂന്നും തുറക്കും. മണ്ഡപത്തിനടുത്ത് വിവാഹം ശീട്ടാക്കാനുള്ള കൗണ്ടര്‍ രാവിലെ പത്തു മുതല്‍ രാത്രി ഏഴുവരെ പ്രവര്‍ത്തിക്കുന്നുണ്ട്. പത്താം തിയ്യതിയിലേക്കാണ് കൂടുതല്‍ ബുക്കിങ് വന്നിട്ടുള്ളത്.11 വിവാഹങ്ങളാണ് പത്താം തിയ്യതിയിലേയ്ക്ക് ബുക്കായിട്ടുളളത്.

ദേവസ്വം ചുമതലപ്പെടുത്തുന്ന ഫോട്ടോഗ്രാഫര്‍മാരാണ് വിവാഹത്തിന്റെ ഫോട്ടോ എടുക്കുക. ഇതിനായി രണ്ടായിരം രൂപ ദേവസ്വത്തില്‍ അടയ്ക്കണം. സ്റ്റീല്‍ ഫോട്ടോയും വീഡിയോയും പെന്‍ ഡ്രൈവിലാക്കി നല്‍കും. രണ്ടായിരം രൂപയില്‍ 1000 രൂപ ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ്.650 രൂപ ദേവസ്വത്തിന്.ബാക്കി 350 രൂപ ഫോട്ടോകള്‍ പെന്‍ഡ്രൈവിലാക്കാനും. ഇങ്ങനെയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കല്യാണങ്ങള്‍ നടത്തുന്നതില്‍ ജാഗ്രത പാലിക്കുന്നതു സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ആദിത്യ വ്യാഴാഴ്ച്ച ഗുരുവായൂരിലെത്തി നിര്‍ദ്ദേശങ്ങൾ നൽകി. സുരക്ഷക്കായി കൂടുതല്‍ പോലീസുകാരെ ക്ഷേത്രപരിസരത്ത് നിയോഗിച്ചിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253