1470-490

ആനയുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു;
ആ കൈതച്ചക്ക കഥയും വ്യാജം

മണ്ണാർക്കാട് പടക്കംപൊട്ടി വായ തകർന്ന് ആന ചെരിഞ്ഞ സംഭവത്തിൽ ആന കഴിച്ചത് കൈതച്ചക്കയാണെന്നതിന് തെളിവില്ലെന്ന് റിപ്പോർട്ട് ‘ ഇത്തരത്തിലൊരു വിവരം തങ്ങൾ പുറത്തു വിട്ടിട്ടില്ലെന്ന് വനം വകുപ്പ് ‘ ആനയെ പോസ്റ്റ്മോർട്ടം ചെയ്തത് ഫോറസ്റ്റ് സർജൻ ഡേവിഡ് എബ്രഹാമാണ്. പോസ്റ്റ്മോർട്ടം ചെയ്ത ഇയാൾ ആരോപണം നിഷേധിച്ചു’ പടക്കം നിറച്ച കൈതച്ചക്ക കഴിച്ചാണ് ആനയുടെ വായ തകർന്നതെന്ന മാധ്യമങ്ങളിൽ വന്ന വാർത്ത തങ്ങൾ പറഞ്ഞതല്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നു’
സ്ഫോടനത്തിൽ ആനയുടെ താടിയെല്ലുകൾ തകർന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ ആനയുടെ വയറ്റിൽ നിന്ന് കൈതച്ചക്കയുടെ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവം നടന്ന് ഒരുപാട് ദിവസം കഴിഞ്ഞാണ് ആന ചെരിയുന്നത്. മാത്രമല്ല വയർ തകർന്നതിനാൽ ഒന്നും കഴിക്കാനാവാതെ എല്ലും തോലുമായ ആനയുടെ വയറ്റിൽ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഫോറസ്റ്റ് സർജൻ പറഞ്ഞു. വയറ്റിൽ നിന്നോ മറ്റെവിടെ നിന്നുമോ ആന കഴിച്ചത് കൈതച്ചക്കയാണെന്ന് സൂചന നൽകുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996