1470-490

എടത്തിരുത്തി ഇ കെ സി റോഡ് പുനർനിർമ്മാണം

എടത്തിരുത്തി ഇ കെ സി റോഡ് പുനർനിർമ്മാണം:
ഫിഷറീസ് വകുപ്പിൽ നിന്നും 2.60 കോടി അനുവദിച്ചു

എടത്തിരുത്തി പഞ്ചായത്തിലെ ഇ കെ സി റോഡ് പുനർനിർമ്മാണത്തിന് ഫിഷറീസ് വകുപ്പിൽ നിന്നും 2.60 കോടി രൂപ അനുവദിച്ചു. തീരദേശ മേഖലയിലെ റോഡുകൾ നന്നാക്കുന്നതിനുള്ള 2020-21 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. പഞ്ചായത്തിലെ 2,13,18 വാർഡിലുൾപ്പെട്ട ഇ കെ സി റോഡ് കുട്ടമംഗലം, ചൂലൂർ, എടത്തുരുത്തി ഭാഗത്തെ പ്രധാന റോഡാണ്. പ്രളയത്തിൽ റോഡ് പൂർണമായും തകർന്നതിനാൽ ഏറെക്കാലമായി പ്രദേശത്തെ ജനങ്ങൾ യാത്രാക്ലേശം അനുഭവിക്കുകയായിരുന്നു. റോഡിന്റെ പുനർനിർമ്മാണത്തിനായി ആദ്യം ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ അനുവദിച്ച് നവീകരണ പ്രവൃത്തികൾ പുനരാരംഭിച്ചിരുന്നു. പിന്നീട് റോഡിന്റെ നിലവാരം ഉയർത്തുന്ന പ്രവൃത്തിക്കായി ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ മത്സ്യബന്ധന വകുപ്പിന് എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നു. ഈ എസ്റ്റിമേറ്റിനാണ് ഇപ്പോൾ ഭരണാനുമതിയായത്.

Comments are closed.