1470-490

‘പച്ചത്തുരുത്തിലേക്ക്’ ജില്ലാതല ഉദ്ഘാടനം കിലയിൽ

‘പച്ചത്തുരുത്തിലേക്ക്’ ജില്ലാതല ഉദ്ഘാടനം
ഇന്ന് (ജൂൺ 5) കിലയിൽ
ആഗോള താപനം ചെറുക്കുന്നതിന് ഹരിത കേരളം മിഷൻ പദ്ധതിയായ ‘പച്ചത്തുരുത്തിലേക്ക്’ തൈകളുടെ ജില്ലാതല നടീൽ ഉദ്ഘാടനം ഇന്ന് (ജൂൺ 5) മുളങ്കുന്നത്തുകാവ് കിലയിൽ നടക്കും. ജില്ലയിലെ 1000 ത്തോളം മഹിളാ പ്രധാൻ ഏജന്റുമാർ ലോക്ക് ഡൗൺ സമയത്ത് ഉൽപാദിപ്പിച്ച് നൽകിയ ഫലവൃക്ഷ തൈകളുടെ നടീലാണ് രാവിലെ 10 ന് നടക്കുക. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശൻ ഉദ്ഘാടനം നിർവഹിക്കും.

16 ബ്ലോക്ക് ഓഫീസുകൾ മുഖേനയാണ് തൈകളുടെ വിതരണം നടത്തിയത്. മാവ്, പ്ലാവ്, പുളി, സീതപ്പഴം, ഞാവൽ, ആത്തച്ചക്ക, അയിനിപ്ലാവ് തുടങ്ങിയ പതിനായിരത്തോളം ചെറുതൈകളാണ് മഹിളാ പ്രധാൻ ഏജന്റുമാരും എസ് എസ് ഏജന്റുമാരും തയ്യാറാക്കി നൽകിയത്. ജില്ലയിലെ ബ്ലോക്കുകളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുമാണ് തൈകൾ വിതരണം ചെയ്തത്.

Comments are closed.