1470-490

ദേവസ്വം ജീവനക്കാരൻ മരണപ്പെട്ടു

ഗുരുവായൂർ: മുരിങ്ങയിലപ്പൊട്ടിയ്ക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ ദേവസ്വം ജീവനക്കാരൻ കാൽ വഴുതി വീണ് മരണപ്പെട്ടു. താമരയൂർ ദേവസ്വം ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തിരുത്തിയിൽ പറമ്പ് കണ്ണൻ (47) ആണ് മരണപ്പെട്ടത്. ദേവസ്വത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. ശ്രീകൃഷ്ണ ഹൈസ്ക്കൂളിന് സമീപത്തെ കെട്ടിടത്തിന്റെ സെൻ സൈഡിൽ കയറി സമീപത്തെ മുരിങ്ങ മരത്തിൽ നിന്നും ഇലപ്പൊട്ടിയ്ക്കുന്നതിനിടെ കാൽ വഴുതി താഴേയ്ക്ക് വീഴുകയായിരുന്നു. ഉടൻ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: സന്ധ്യ.
മക്കൾ : മുരളി കൃഷ്ണൻ, ദേവിക കണ്ണൻ.
അച്ഛൻ :നാരായണൻ
അമ്മ :ദേവകി

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253