1470-490

ചരമം

കുഞ്ഞിമുഹമ്മദ്
മാസ്റ്റര്‍ 
കോട്ടക്കല്‍: ആട്ടീരിയിലെ പൗരപ്രമുഖനും  മഹല്ല് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയുമായ താഴേക്കാട്ട് കുഞ്ഞി മുഹമ്മദ് മാസ്റ്റര്‍ എന്ന മുന്‍ഷി (78) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 8 മണിക്ക് ആട്ടീരി ജമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ആട്ടീരി മുനവ്വിറുല്‍ ഇസ്ലാം മദ്‌റസ മുന്‍ ജനറല്‍ സെക്രട്ടറിയും കോട്ടക്കല്‍ മസ്ജിദു സ്വഹാബ സെക്രട്ടറിയും കോട്ടക്കല്‍ അല്‍ അമീന്‍ ടീമാര്‍ട്ട് ഉടമയുമായിരുന്നു. കോട്ടക്കല്‍ ജി.യു.പി സ്‌കൂള്‍, മുണ്ടോത്ത്പറമ്പ് എ.യു.പി സ്‌കൂള്‍, പുത്തൂര്‍ ജി.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായും കോട്ടക്കല്‍ തര്‍ത്തീല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പി.ടി.എ പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്. എസ്.എം.എ മേഖല ഭാരവാഹി, കേരള  മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ് യൂണിറ്റ് ഭാരവാഹിയായിരുന്നു. മക്കള്‍: അബ്ദുല്‍ ഗഫൂര്‍ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി), ശറഫുദ്ദീന്‍, ശമീര്‍ മാസ്റ്റര്‍, മുഹമ്മദ് അസ്ലം. മരുമക്കള്‍: നഫീസ, 
റസിയ, സയ്യിദ, മുബഷിറ 

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996