1470-490

അകന്നിരിക്കേണ്ട കാലത്ത് ചെടികളോടും ശിൽപ്പങ്ങളോടും അടുത്തിരിക്കുകയാണ് ചന്ദ്രൻ നാവത്ത്.

ചന്ദ്രൻ നാവത്ത് വീട്ട് മുറ്റത്ത് മുൻ രാഷ്ട്രപതി ഏ.പി.ജെ അബ്ദുൾ കലാമിന്റെ ശിൽപ

രഘുനാഥ്.സി.പി.

കുറ്റ്യാടി :- കോവിഡ് കാലം മനുഷ്യർ അകന്നിരിക്കേണ്ട കാലമാണെങ്കിലും മരുതോങ്കര പഞ്ചായത്തിലെ നാവത്ത് ചന്ദ്രൻ പ്രകൃതിയോട് ഇണങ്ങി ജീവിക്കുക യാണ്.കുറ്റ്യാടി പുഴയുടെ കൈവഴിയായ കള്ളാട് പുഴയ്ക്ക് സമീപത്തെ വീട് പ്രകൃതി മനോഹരമാക്കിയിരിക്കുകയാണ്. വീട്ടിനടുത്ത സ്ഥലത്തും വീട്ട് മുറ്റത്തും.നനാ തരത്തിലുള്ള ഫലവൃക്ഷതൈകളും, പൂച്ചെടികളും ഇവിടെ ഇളകിയാടുന്നതും മൽസ്യ കുളവും കാണാം. തന്റെ രണ്ട് നില വീട് രൂപകൽപന ചെയ്തതും പതിമൂന്ന് വർഷങ്ങൾ കൊണ്ട് പൂർത്തീകരിച്ചതും ഇദ്ദേഹത്തിന്റെ മനസ്സിലെ എഞ്ചിനീയറാണ്. വിദ്യാഭ്യാസ കാലത്ത് തന്നെ ചിത്രരചനയോട് ഏറെ താൽപര്യമായിരുന്നു. വിദ്യാഭ്യാസത്തിന്ന് ശേഷം നിർമ്മാണ തൊഴിൽ രംഗത്ത് എത്തിയപ്പോഴും ജോലി ചെയ്യുന്നിടങ്ങളിൽ വ്യത്യസ്ഥ പുലർത്തുന്ന നിർമ്മാണ പ്രവർത്തന രീതികൾ തുടർന്നു.ജോലിക്കിടയിലുള്ള ഇടവേളകളിലാണ് വീട് മോടിപിടിപ്പിക്കുന്നതും ചെടികളും കൃഷിയും, ശിൽപ്പ നിർമ്മാണവും നടത്തിയിരുന്നതും. സിമന്റ് കമ്പി, മണൽ, ചണനാരും, നിറങ്ങളും ഉപയോഗിച്ച് മാൻ, അരയന്നം, കുരങ്ങ്, മൽസ്യം തുടങ്ങിയ നിരവധി ശിൽപ്പങ്ങളും വീട്ടുമുറ്റത്ത് കാണാം. കള്ളാട് എൽപി സ്കൂളിൽ കഴിഞ്ഞ വർഷം മഹാത്മജിയുടെ ശിൽപ്പം നിർമ്മിച്ചു സമ്മാനിക്കുകയുണ്ടായി. ഇന്ത്യ കണ്ട പ്രമുഖ ശാസ്ത്രജ്ഞനും മുൻ രാഷ്ട്രപതിയുമായ ഏ പി.ജെ.അബ്ദുൾ കലാമിന്റെ ശിൽപ്പ നിർമാണത്തിലാണ് ഇപ്പോൾ ഇദ്ദേഹം.ജീവ കാരുണ്യ പ്രവർത്തന രംഗത്തും ചന്ദ്രൻ നാവത്ത് സജീവമാണ്. നിരവധി ജനങ്ങളുടെ ആശ്രയമായ കുറ്റ്യാടി കരുണപാലീയേറ്റീവ് സെന്ററിന്റെ മുതിർന്ന പ്രവർത്തകനുമാണ് .കുറ്റ്യാടി, മരുതോങ്കര, കായക്കൊടി, കാവിലുംപാറ, കുന്നുമ്മൽ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് പ്രത്യാശയുമായി കരുണ പാലിയേറ്റിവ് പ്രവർത്തകരോടൊപ്പം എന്നും ചന്ദ്രൻ നാവത്തിനെയും കാണാം. തന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഊർജ്ജവും നിർദ്ദേശങ്ങളും നൽകുന്നത് ഭാര്യ ഷിനിയും, ഒപ്പം അമ്മ അമ്മാളുവും നിഴലായി കൂടെ ഉണ്ടാവും പെൺമക്കൾ രണ്ട് പേരും കലാ, സാംസ്കാരിക രംഗത്ത് സജീവത്വം പുലർത്തുന്നു. മുത്തമകൾ അനീറ്റ കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്. ചിത്രകാരിയായ ഇളയ മകൾ അനീന എസ് എസ് എൽ സി പഠനം പൂർത്തിയാക്കി. തനിക്ക് ലഭിക്കുന്ന ഇടവേളകളിൽ കല,സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനമേഖലയിൽ വ്യത്യസ്ഥനായി കുറ്റ്യാടി പരിസര പ്രദേശങ്ങളിൽ വ്യത്യസ്ഥനായിരിക്കുകയാണ് ചന്ദ്രൻ നാവത്ത്.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069