1470-490

കാലിക്കറ്റിൽ നാഥനില്ല – വി സി നിയമനം വൈകുന്നു.

സർവ്വകലാശാല പ്രവർത്തനം താളം തെറ്റുന്നതായ് ആക്ഷേപം


വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാലയിൽ നാഥനില്ലാതായിട്ട് ആറു മാസം പിന്നിടുന്നു. ഇതിനെ തുടർന്ന് സർവ്വകലാശാല പ്രവർത്തനം താളം തെറ്റുന്നതായ് ആക്ഷേപം.
വിസി നിയമനത്തിനായുള്ള സെർച്ച് കമ്മറ്റി ഗവർണ്ണർക്ക്പാനൽ നൽകിയിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. പാനലിൽ യോഗ്യരായ അപേക്ഷകരുണ്ടായിട്ടും നിയമനം വൈകുന്നതിനാൽ അത് സർവ്വകലാശാല ദൈനംദിനപ്രവർ ത്തനത്തെ ബാധിക്കുന്നതിൽ സർവ്വകലാശാല ആശങ്കയിലാണ്. സ സർക്കാറും ഗവർണ്ണറും ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുകളിലായതിനെ തുടർന്നാണ് വി സി നിയമനം അനിശ്ചിതത്വലായതെന്ന് ആക്ഷേപം . കാലിക്കറ്റിൽ നാഥനില്ലാത്ത അവസ്ഥ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയാണ് ബാധിക്കു ന്നത്. വൈസ് ചാൻസ്ലർ നിയമനം വൈകുന്നതിനാൽ പല സുപ്രധാന തീരുമാനങ്ങൾക്കും വിഘാതമാവുന്നു. കാലിക്കറ്റിൽ വി സിയില്ലാതായിട്ട് ആറ് മാസം കഴിഞ്ഞു. എന്നാൽ വിസി പാനൽ ലിസ്റ്റിൽ ഉന്നത യോഗ്യനായ ഡോ: സിഎ ജയപ്രകാശിനെ പോലെയുള്ളവർ ഉണ്ടായിട്ടും നിയമനം മനപൂർവ്വം വൈകിക്കുന്നത് രാഷട്രീയ പ്രേരിതമാണെന്ന് ആരോപണം. .ഉയർന്ന യോഗ്യത മാനദണ്ഡമാക്കി മെറിറ്റ് അടിസ്ഥാനത്തിൽ ഗവർണ്ണർക്ക് വിവേചനാധികാരം ഉപയോഗിച്ച് വിസിയെ നിയമിക്കാൻ സാങ്കേതിക തടസ്സമില്ലെന്നിരിക്കെ നിയമനം വൈകിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്ന് വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ 18-നാണ് സെർച്ച് കമ്മറ്റി പാനൽ ഗവർണ്ണർക്ക് സമർപ്പിച്ചത് .
എല്ലാ യോഗ്യതയിലും മുൻപന്തിയി ലുള്ള നിയമന ലിസ്റ്റിലെ പട്ടികജാതി ക്കാരനെ തഴയാനും നീക്കം നടക്കുന്നതായ് ആക്ഷേപം നിലനിൽക്കുന്നുണ്ട് .ഗവർണ്ണർ ഇക്കാര്യത്തിൽ അദ്ദേഹത്തിൻ്റെ വിവേചനാധികാരം ഉപയോഗിച്ച് രാഷട്രീയ ത്തിനധീതമായി മെറിറ്റടിസ്ഥാനത്തിൽ വിസിയെ നിയമിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253