കാലിക്കറ്റ് സര്‍വകലാശാലാ ഡോക്യുമെന്ററിക്ക് അവാര്‍ഡ്

അനറ്റോളിയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഡോക്യുമെന്ററിക്ക് അവാര്‍ഡ്
വേലായുധൻ പി മൂന്നിിയൂർ
തേഞ്കപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ എഡ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്റര്‍ (ഇ.എം.എം.ആര്.സി) നിര്‍മ്മിച്ച ‘എ ഡയറി ഓണ്‍ ബ്ലൈ്ന്ഡ്നെസ്സ് എന്ന ഡോക്യുമെന്ററി തുര്‍ക്കിയിലെ ഇസ്തംബുളില്‍ നടന്ന അനറ്റോളിയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (Anatolia International Film Festival) മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. സജീദ് നടുത്തൊടിയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്.
അമേരിക്കന്‍ ഗോള്‍ഡന്‍ പിക്ചര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യയുടെ സൈന്‍സ് ഡോക്യുമെന്ററി അവാര്‍ഡ്, ഹരിയാനയിലെ പിക്ക്ര്ഫ്ളിക്ക് ഇന്‍ഡീ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, പിക്കാസോ ഐന്സ്റ്റീന് ബുദ്ധ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഈ ഡോക്യൂമെന്ററിക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ മത്സരവിഭാഗത്തിലേക്ക് ഇത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കാഴ്ച പരിമിതിയെ വിജയകരമായി മറികടക്കുന്ന ഹാറൂണ്‍ കരീം എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയെ പ്രമേയമാക്കിയുള്ള ഈ ഡോക്യുമെന്ററി കാഴ്ച പരിമിതരുടെ ലോകത്തെ കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യുന്നു. ബാനിഷ് എം ക്യാമറയും സാജിദ് പി.സി. എഡിറ്റിംഗും നിര്‍വഹിച്ചു. ബീന പി എബ്രഹാം, ദീപ്തി നാരായണന്, മിഥുന്, നിധിന് തുടങ്ങിയവര്‍ സാങ്കേതിക സഹായം നല്കി.
അന്തര്‍ദേശിയ നിലവാരമുള്ള ഡോക്യുമെന്ററികള്‍ തയ്യാറാക്കുന്നതിനുള്ള ഒരു പ്രവര്‍ത്തന പദ്ധതി ഇ.എം.എം.ആര്.സി ഡയറക്ടര്‍ ദാമോദര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ രൂപപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ ഡോക്യൂമെന്ററികളും ടെലിവിഷന്‍ പ്രോഗ്രാമുകളും ഓണ്‍ലൈന്‍ കോഴ്സുകളും തയ്യാറാക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയിലെ സ്ഥാപനമാണ് ഇ.എം.എം.ആര്.സി
Comments are closed.