1470-490

മദ്രസാ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകം വിതരണം ചെയ്തു

എടപ്പാൾ: ചേകനൂർ തൻവീറുൽ വിൽദാൻ മദ്രസയിലെ 270 വിദ്യാർത്ഥികൾക്കായി പാഠ പുസ്തകങ്ങൾ വിതരണം ചെയ്തു. 45000 രൂപ വില വരുന്ന പാഠപുസ്തകങ്ങളാണ് തികച്ചും സൗജന്യമായി നൽകിയത്. ചേകനൂർ മഹല്ല് നിവാസിയും മഹല്ല് കമ്മറ്റി പ്രവർത്തക സമിതി അംഗവുമായ പാപ്പാലി ഈസ ഹാജിയാണ് അദ്ദേഹത്തിന്റെ വകയായി മുഴുവൻ വിദ്യാർഥികൾക്കും പുസ്തക വിതരണം നടത്തിയത് കഴിഞ്ഞ നാലു വർഷമായി ചേകന്നൂർ തൻവീറുൽവിൽദാൻ മദ്രസയിലെ മുഴുവൻ വിദ്യാർഥികൾക്കും ഇതേരീതിയിൽ പുസ്തക വിതരണം നടത്തി വരികയാണ് പ്രസ്തുത പുസ്തക വിതരണ ത്തിന്റെ ഉദ്ഘാടനം ചേകനൂർ മദ്രസയിൽ വെച്ച് നടന്നു. ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് പി അബ്ദുസ്സലാം മുസ്ലിയാർ മഹല്ല് ഖത്തീബ് ഉസ്മാൻ ഫൈസി കമ്മറ്റി മെമ്പർമാരായ പി വി മുഹമ്മദ് കുട്ടി മുസ്‌ലിയാർ പി പി ബഷീർഹാജി വി വി എം മുസ്തഫ പി സുലൈമാൻ ഹാജി കെ അബ്ദുൽ ജലീൽ പി കെ ശാഫി വി മുഹമ്മദാജി സി സുലൈമാൻ ഹാജി പി സിഫാദ് മുൻ സദർ അബ്ദുള്ള മുസ്‌ലിയാർ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069