1470-490

തകർന്ന വള്ളത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ഏഴിമല ഭാഗത്ത് നിന്ന് കണ്ടെത്തിയ തകർന്ന വള്ളത്തിന്റെ അവശിഷ്ടം

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: വിരുന്നു കണ്ടി ഭാഗത്തു നിന്നും കഴിഞ്ഞ മാസം 26 ന് മത്സ്യ ബന്ധനത്തിന് പോവുകയും കടൽക്ഷോഭത്തിൽ 27 ന് രാത്രി തകരുകയും ചെയ്ത ഫൈബർ വള്ളത്തിൻ്റെ അവശിഷ്ടം ഇന്നലെ ഏഴിമല നാവിക അക്കാദമിക്ക് സമീപം പൂർണമായും തകർന്ന നിലയിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി.അപകടം പറ്റിയ ഉടൻ ആഴക്കടലിൽ വെച്ച് ചാലിയത്തുള്ള മറ്റൊരു വള്ളം രക്ഷിക്കാനെത്തിയ തിനാൽ വള്ളവും വലയും ഉപേക്ഷിച്ച് അഞ്ച് മത്സ്യതൊഴിലാളികളെ 28 ന് സുരക്ഷിതമായി കരയക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നു. വിരുന്നു കണ്ടി വി.കെ. ദാസൻ്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.ഏകദേശം 8 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ അധികാരികൾക്ക് അപേക്ഷ നൽകി കാത്തിരിക്കയാണ് ഈ പാവപ്പെട്ട മത്സ്യതൊഴിലാളി കുടുംബം.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069